Advertisment

പ്രകൃതിയെ കണ്ടറിയാന്‍ മനുഷ്യസമൂഹം ശ്രമിക്കണം - മാര്‍ ജേക്കബ്ബ് മുരിക്കന്‍

author-image
സുനില്‍ പാലാ
New Update

പാലാ:  പൊതുവീടായ ഭൂമിയെ സംരക്ഷിക്കാനുള്ള ചുമതല എല്ലാവര്‍ക്കുമുണ്ടെന്ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ്ബ് മുരിക്കന്‍ പറഞ്ഞു.

Advertisment

പ്രകൃതിയെ കണ്ടറിയാന്‍ ഓരോരുത്തരും ശ്രമിക്കണം. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്കെല്ലാം സ്വന്തം ഹൃദയത്തില്‍ ഇടം കൊടുക്കുന്ന നദികള്‍ സാംസ്‌കാരിക പ്രവാഹം കൂടിയാണെന്ന് ഓരോരുത്തരും മനസ്സിലാക്കണം.

publive-image

വല്യതോടിന് വല്യാദരം നല്‍കുന്ന പരിപാടിയിലൂടെ സ്റ്റോണേജ് ക്ലബ്ബ് ചൂണ്ടിക്കാട്ടുന്ന മഹത്തായ സന്ദേശം മനുഷ്യ സമൂഹത്തിനാകെ മാതൃകയാണെന്നും ബിഷപ്പ് തുടര്‍ന്നു.

ഏഴാച്ചേരി സ്റ്റോണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വല്യതോടിന് വല്യാദരം പരിപാടിയുടെ ഭാഗമായുള്ള നദീ വന്ദനത്തിന് തിരി തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment