Advertisment

പാലാ ഏഴാച്ചേരി പള്ളിയിൽ തിരുനാളിനു കൊടിയേറി

author-image
സുനില്‍ പാലാ
New Update

പാലാ: ഏഴാച്ചേരി സെന്റ് ജോൺസ് പള്ളിയിൽ വിശുദ്ധ സ്നാപക യോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുനാളിന് കൊടിയേറി. വികാരി ഫാ.ജോർജ് പള്ളിപ്പറമ്പിൽ കൊടിയേറ്റു കർമം നിർവ്വഹിച്ചു.

Advertisment

publive-image

ഇന്ന് ( 18. 1. ) വൈകിട്ട് 5ന് കുരിശുപള്ളിയിൽ കുർബ്ബാന .6.30ന് പള്ളിയിലേക്ക് ജപമാലാ പ്രദക്ഷിണം, 7.30 ന് മജീഷ്യൻ ടി.എ. ജോസഫിന്റെ മാജിക് ഷോ. തുടർന്ന് റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഇടവക ഡയറക്ടറി പ്രകാശനം ചെയ്യും. 8.30 സ്നേഹവിരുന്ന്.

ഞായറാഴ്ച രാവിലെ 7 ന് വിശുദ്ധ കുർബ്ബാനയും തിരുസ്വരൂപ പ്രതിഷ്ഠയും. വൈകിട്ട് 4.30ന് തിരുനാൾ കുർബ്ബാന - ഫാ.ജയിംസ് വെണ്ണായിപ്പിള്ളിൽ, 6.15ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 7.15ന് ലദീഞ്ഞ്. 7.45 ന് പള്ളിയിലേക്ക് തിരികെ പ്രദക്ഷിണം. 9ന് നാടകം - യാത്രകൾ തീരുന്നിടത്ത്.

20-ന് രാവിലെ 6.30 ന് പാട്ടുകുർബാന. 7.15ന് സെമിത്തേരി സന്ദർശനം.

Advertisment