Advertisment

പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തിരുവാതിര - താലപ്പൊലി മഹോത്സവം

author-image
സുനില്‍ പാലാ
New Update

പാലാ:   ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ തിരുവാതിര -താലപ്പൊലി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Advertisment

26-ന് രാവിലെ 7 ന് തന്ത്രി നര മംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി , മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ ഉത്സവ വിശേഷാൽ പൂജകൾ ആരംഭിക്കും. വൈകിട്ട് 6.15-ന് ദീപാരാധന, ഭജന .

27-ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 8.30 ന് നവഗ്രഹ പൂജയും ഹോമവും. 9 മുതൽ കലവറ നിറയ്ക്കൽ.

publive-image

9.30 ന് പനച്ചിക്കാട് ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി വിദ്യാഗോപാലമന്ത്രാർച്ചന. 11-ന് മീനാക്ഷി . എസ്. നായരുടെ ഓട്ടൻതുള്ളൽ. 12. 30 മുതൽ മഹാപ്രസാദമൂട്ട്.

വൈകിട്ട് 5 ന് നാരായണീയ സദസ്സ്. 5.30ന് നടക്കുന്ന തിരുവാതിര കളി വഴിപാട് ഹൈന്ദവ സമുദായങ്ങളിലെ വനിതാ വിഭാഗം നേതാക്കളും പ്രതിനിധികളുമായ സുഷമ ഗോപാലകൃഷ്ണൻ (എൻ.എസ്. എസ്. ), സോളി ഷാജി തലനാട് (എസ്. എൻ. ഡി. പി. ), രജനി വിനോദ് (വിശ്വകർമ്മ ) ,

അഞ്ജലി മോഹൻ (വണികവൈശ്യ ) , സംഗീത എം.റ്റി. (വേലൻ മഹാസഭ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. 6.30ന് ദീപാരാധന. 6.45 ന് മജീഷ്യൻ കണ്ണൻ മോൻ അവതരിപ്പിക്കുന്ന സൂപ്പർ മാജിക് മെന്റലിസം ഷോ. 7.30 ന് മെഗാ തിരുവാതിര. തുടർന്ന് തിരുവാതിര കളി വഴിപാട്

28-ന് രാവിലെ 6 മുതൽ ഉദയാസ്തമന പൂജ.12.30 ന് മഹാപ്രസാദമൂട്ട്.

വൈകിട്ട് 6.30ന് പ്രസിദ്ധമായ കാവിൻപുറം താലപ്പൊലി ഘോഷയാത്ര.ഏഴാച്ചേരി തെക്ക് പാറപ്പറമ്പിൽ നിന്നും വടക്ക് കൊടുങ്കയത്തിൽ നിന്നും ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രകൾ 8 ന് കാവിൻ പുറം കാണിക്കമണ്ഡപം ജംഗ്ഷനിൽ സംഗമിച്ച് മഹാഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എതിരേൽകും.

9-ന് വിശേഷാൽ ദീപാരാധനയും വലിയ കാണിക്കയും. 9.15 മുതൽ താലമൂട്ട്. 9.30 ന് ഉഷ തൃശ്ശൂർ നയിക്കുന്ന നിറനിലാവ് - നാടൻപാട്ട് അരങ്ങേറും.

പത്രസമ്മേളനത്തിൽ കാവിൻപുറം ദേവസ്വം ഭരണസമിതി അംഗങ്ങളായ ടി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ പി.എസ്. ശശിധരൻ പുലിതൂക്കിൽ , ആർ. ജയചന്ദ്രൻ വരകപ്പിള്ളിൽ എന്നിവർ പങ്കെടുത്തു.

Advertisment