Advertisment

റാങ്കിന്റെ തിളക്കവുമായി പാലാക്കാരി ഡോ. അഞ്ജു സി മാത്യു പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്

author-image
സുനില്‍ പാലാ
New Update

പാലാ:  റാങ്കിന്റെ തിളക്കവുമായി, പാലാ ജനറൽ ആശുപത്രിക്ക് പാലാക്കാരിയായ യുവ ഡോക്ടർ സൂപ്രണ്ട്. പാലാ വിളക്കുമാടം ചെമ്പകശ്ശേരിൽ കുടുംബാംഗമായ ഡോ. അഞ്ജു.സി. മാത്യുവാണ് പാലാ ജനറൽ ആശുപത്രിയുടെ പുതിയ സൂപ്രണ്ടായി ചുമതലയേറ്റത്. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉയർന്ന മാർക്കോടെ എം.ബി. ബി. എസ്. വിജയിച്ച ഡോ.അഞ്ജു, കമ്മ്യൂണിറ്റി മെഡിസിനിൽ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.

Advertisment

publive-image

33 -കാരിയായ ഡോ.അഞ്ജു പാലാ ജനറൽ ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സൂപ്രണ്ടാണ്. പാലാ സ്വദേശിയായ ആദ്യ സൂപ്രണ്ടും.

എറണാകുളം ജനറൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കവെയാണ് ജന്മനാട്ടിലെ പ്രമുഖ ആശുപത്രിയായ ജനറൽ ആശുപത്രിയുടെ ഭരണ സാരഥ്യം വഹിക്കാനുള്ള അവസരം ലഭിച്ചത്.

ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിളക്കുമാടം ചെമ്പകശ്ശേരിൽ തറവാട്ടിലെ ഇളമുറക്കാരിയാണ് ഡോ. അഞ്ജു.

റിട്ട. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.വി. മാത്യുവിന്റെയും റിട്ട. അധ്യാപിക ആലീസ് മാത്യൂവിന്റേയും മകളാണ്. സഹോദരി മഞ്ജു.സി. മാത്യു എറണാകുളം ജനറൽ ആശുപത്രിയിൽ മെഡിക്കൽ റിക്കാർഡ്സ് ഓഫീസറാണ്.

എറണാകുളം പുത്തരിയ്ക്കൽ കുടുംബാംഗമായ ഭർത്താവ് ഡോ.സിറിയക് പി.ജെ. എറണാകുളം ജനറൽ ആശുപത്രിയിലെ ആർ. എം.ഒ. യാണ്. രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി കാതറിൻ, രണ്ട് വയസ്സുകാരി എലിസബത്ത് എന്നിവരാണ് മക്കൾ.

നിലവിലെ ജനറൽ ആശുപത്രി ആർ.എം.ഒ.യും സംസ്ഥാന സർക്കാരിന്റെ അവാർഡ് ജേതാവുമായ ഡോ. അനീഷ്. കെ. ഭദ്രനും, സൂപ്രണ്ട് ഡോ.അഞ്ജുവും മെഡിക്കൽ കോളജിൽ സഹപാഠികളുമാണ്. പാലാ ജനറൽ ആശുപത്രിയുടെ ഭരണം ഇനി ഈ സഹപാഠികളുടെ കയ്യിൽ ഭദ്രം.

Advertisment