Advertisment

ഡിക്ലറേഷൻ പേപ്പറുമായി പോലീസ് സ്റ്റേഷനിൽ ചെല്ലേണ്ട. ദുരുപയോഗം ചെയ്താൽ വാഹനം പോലീസ് പിടിച്ചെടുക്കും - കർശന നടപടികളെക്കുറിച്ച് പാലാ ഡി. വൈ. എസ്. പി. ഷാജിമോൻ ജോസഫ് വിശദീകരിക്കുന്നു

author-image
സുനില്‍ പാലാ
New Update

പാലാ:  ഡിക്ലറേഷൻ ഫോം അവരവർ കൈവശം വെച്ചാൽ മതി. പോലീസ് സ്റ്റേഷനിൽ കൊണ്ടുവരേണ്ടതില്ല. പ്രത്യേക പാസ്സും വേണ്ട.

Advertisment

എന്നാൽ കൊട്ടാരമറ്റത്തുള്ള ഒരാൾ പാലാ ജനറൽ ആശുപത്രിയിലേക്ക് പോകുന്നതിന് ഡിക്ലറേഷൻ നടത്തിയിട്ട്, അതിനപ്പുറം പാലാ കുരിശുപള്ളി ജംഗ്ഷൻ വരെ പോയാൽ, ഒരു ദാക്ഷിണ്യവുമുണ്ടാകില്ല. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കും. യാത്രക്കാരനെതിരെ കേസ്സുമെടുക്കും.

publive-image

കിടങ്ങൂരുള്ള ഒരാൾ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലേക്കെന്ന് ഡിക്ലയർ ചെയ്തിട്ട് ഏറ്റുമാനൂർ ഭാഗത്തേക്ക് പോയാലും / അഥവാ മറ്റേതെങ്കിലും വഴിക്ക് പോയാലും പോലീസ് വാഹനം പിടിച്ചെടുത്ത് കേസ്സാക്കും.

ഇനി സൗകര്യം പോലെ നാലും അഞ്ചും ഡിക്ലറേഷൻ ഫോം കൈയ്യിൽ വെച്ച് വഴിയിൽ എവിടെ വെച്ച് കണ്ടാലും പോലീസിനെ കബളിപ്പിക്കാമെന്നും കരുതേണ്ട. ചൂരലിന്റെ ചൂടുമറിയും, കേസ്സും വരും.

ഡിക്ലറേഷൻ കൃത്യമായിരിക്കണം, അവധിയല്ലേ, നാടും നഗരവുമൊന്ന് കറങ്ങിയേക്കാമെന്ന് കരുതരുത്.  ഇന്ന് മുതൽ ഇക്കാര്യത്തിൽ പോലീസ് കൂടുതൽ കർക്കശമാവുകയാണ്. സമൂഹത്തിന്റെയാകെ നില നിൽപ്പിനു വേണ്ടി...

നാടിന്റെ നന്മയ്ക്കായുള്ള പോലീസിന്റെ ഈ പ്രവർത്തനത്തിൽ തീർച്ചയായും എല്ലാവരും സഹകരിക്കണം.

എവിടെയെങ്കിലും ആളുകൾ കൂടി നിൽക്കുന്നതായോ, വാഹനങ്ങളിൽ വെറുതെ കറങ്ങുന്നതായോ നിങ്ങൾക്ക് വിവരം ലഭിച്ചാൽ അതാത് പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഡി. വൈ. എസ്. പി. യെയോ വിവരമറിയിക്കാം. സത്വര നടപടികളുണ്ടായിരിക്കും.

ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ്, ഫോൺ - 9497 99 00 51.

Advertisment