Advertisment

കൊറോണയിൽ പോലീസിന് പിന്തുണയുമായി പട്ടാളം പ്രമോദും

author-image
സുനില്‍ പാലാ
New Update

പാലാ:  ഒരു സൈനികൻ രാജ്യത്തിന്റെ സംരക്ഷണത്തിനും രാജ്യ ശത്രുവിനെ നേരിടുവാനുമാണ് സേവനം നടത്തുന്നത്. അത് പുറത്തുള്ള ശത്രു മാത്രമല്ല അകത്തുള്ളതുമാവാം.

Advertisment

കോവിഡ് - 19 എന്ന ശത്രു, രാജ്യത്തെയാകെ ആക്രമിക്കുമ്പോൾ രാജ്യമൊട്ടാകെ ഈ മഹാമാരിക്കെതിരെ ജനത ഒറ്റക്കെട്ടായി പോരാടുമ്പോൾ പൊതുജന സേവന രംഗത്ത് 24 മണിക്കൂറും കർമ്മനിരതരായ പോലീസ് സേനയുമുണ്ട്.

publive-image

ഈ പോലീസിന് പിന്തുണമായി ഇതാ ഒരു സൈനികൻ; എലിക്കുളം മഞ്ചക്കുഴി കുന്നുംപുറത്ത് പ്രമോദ്. പട്ടാളക്കാരനായ ഇദ്ദേഹം ലീവിൽ നാട്ടിൽ എത്തിയതാണ്. ഇതിനിടയിലാണ് കോവിഡ് - 19 നാട്ടിലാകെ ഭീതി പടർത്തിയത്.

രാജ്യ സേവനം ചെയ്യുന്ന ഒരു പട്ടാളക്കാരന് നോക്കി നില്ക്കുവാൻ സാധിക്കാത്ത അവസ്ഥ. ഒട്ടും മടിക്കാതെ പ്രമോദും സേവന രംഗത്തിറങ്ങി; പൊതു നിരത്തുകളിൽ ജോലി ചെയ്യുന്ന നിയമപാലകർക്കും, പാതയോരങ്ങളിൽ ഒറ്റപ്പെട്ടവർക്കും കുടിവെള്ളവും, സ്നാക്സും നൽകിക്കൊണ്ട്.

എന്നും രാവിലെ നിരത്തുകളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് അവർ ജോലി ചെയ്യുന്നയിടങ്ങളിൽ കുടിവെള്ളവും, ബിസ്കറ്റും, നാലു മണി സമയത്ത് ചായയും, ബിസ്കറ്റുമായി പ്രമോദ് എത്തും.

പാലാ നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന 20 രൂപാ പൊതിച്ചോറും കൈക്കാശുമുടക്കി വാങ്ങി വഴി വക്കിൽ വിശന്നിരിക്കുന്ന പാവങ്ങൾക്കു നൽകാനുള്ള നല്ല മനസ്സും ഈ സൈനികനുണ്ട്.

ഇത് നിയമ പാലകർക്ക് മാത്രമല്ല, പാതയോരങ്ങളിൽ ക്ഷീണിച്ചു വരുന്ന ആർക്കും നല്കും. ഊട്ടിയിൽ സൈനിക സേവനം ചെയ്യുന്ന പ്രമോദ് കുമാർ തോക്കേന്തി കാവൽ നിൽക്കുന്നതു മാത്രമല്ല, പരോപകാരവും ഒരു രാജ്യ സേവനമായി കാണുന്നു.

കടപ്പാട്: അഭിലാഷ് മഞ്ചക്കുഴി

Advertisment