Advertisment

താമരശ്ശേരി കെ എച്ച് ആർ എ ഓഫീസ് ഉദ്ഘാടനം ആഘോഷമായി

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി:  താമരശ്ശേരി യൂണിറ്റ് കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസ്സോസിയേഷൻ ഓഫീസ് ഉദ്ഘാടനവും മുൻകാല ഹോട്ടൽ ഉടമകളെ ആദരിക്കലും ആഘോഷമായി. താമരശ്ശേരി പഴയബസ്റ്റാന്റ് പരിസരത്ത്നിന്നും ഘോഷയാത്രയോട്കൂടിയായിരുന്നു തുടക്കം.

Advertisment

കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായ ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയ്പാൽ ഉദ്ഘാടനം നിർവഹിച്ചു.

publive-image

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈർപ്പോണ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രമേശൻ, സജീവൻ കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി സുഗുണൻ, കെ എച്ച് ആർ എ ജില്ലാ സെക്രട്ടറി ഷമീർ, മേഖല പ്രസിഡന്റ് ഹുമയൂൺ കബീർ, സെക്രട്ടറി വിജയൻ കൂടരഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി എന്നിവർ പങ്കെടുത്തു.

യുണിറ്റ് പ്രസിഡന്റ്നവാസ് മേപ്പാട്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങ് യൂണിറ്റ് സെക്രട്ടറി ജംഷിദ് മലബാർ സ്വാഗതവും ട്രഷറർ രതീഷ് കുമാർ നന്ദിയും പറഞ്ഞു

Advertisment