Advertisment

ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

കോഴിക്കോട്:   മിൽമ, മലബാർ മേഖലാ സഹകരണ ക്ഷീരോത്പ്പാദക യൂണിയനിൽ വരുന്ന ഒഴിവുകളിലേക്ക് ക്ഷീര കർഷകരുടെ മക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കൺവീനർ യൂസഫ് കോറോത്ത്.

Advertisment

publive-image

മിൽമ നടപ്പിലാക്കുന്ന സഹകരണ വികസന പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ മേഖലാ യൂണിയൻ്റെ പ്രവർത്തന പരിധിയിലുളള കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിധവകളായ ക്ഷീര കർഷകർക്ക് വീടുവെച്ചുനൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനായി ഓരോ ജില്ലകളിൽ നിന്നും ഓരോ ക്ഷീരകർഷകരെ ഈ സാമ്പത്തിക വർഷത്തിൽ പരിഗണിക്കും. കൂടാതെ നിലവിൽ ഒരു പശുവിനെ വളർത്തുന്ന കർഷകർക്ക് മറ്റൊരു പശുവിനെകൂടി വാങ്ങുന്നതിന് 50,000 രൂപ പലിശ രഹിത വായ്പ അനുവദിക്കുമെന്നു അദ്ദേഹം അറിയിച്ചു.

ഇതിനായി രണ്ടു കോടി രൂപ മേഖലാ യൂണിയൻ്റെ ബജറ്റിൽ ഉൾപ്പടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചക്കിട്ടപാറ ക്ഷീരസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ചടങ്ങിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു.

മികച്ച ക്ഷീര കർഷകൻ രവീന്ദ്രൻ കക്കോറമേൽ, മികച്ച ക്ഷീര കർഷക റാണി മാളിയേക്കൽ എന്നിവരെ പേരാമ്പ്ര ക്ഷീര വികസന ഓഫീസർ മുഹമ്മദ് നവാസ് ആദരിച്ചു. മുതിർന്ന ക്ഷീര കർഷകനായ കുഞ്ഞിരാമക്കുറപ്പിനുളള ഉപഹാരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  പ്രേമൻ എൻ.കെ വിതരണം ചെയ്തു.

ഏറ്റവും ഗുണമേന്മയുളള പാൽ നൽകിയ ബിജുജോസഫിനുളള ഉപഹാരം യൂസഫ് കോറോത്തും വിതരണം ചെയ്തു.

പി&ഐ വിഭാഗം അസി. മാനേജർ സി.എ.പുഷ്പരാജൻ 'ക്ഷീരമേഖലയുടെ കാലിക പ്രസ്ക്തി' എന്ന വിഷയത്തിലും വെറ്റിനറി ഓഫീസർ നിർമ്മൽകുമാർ. യു 'പശുപരിപാലനത്തിലെ പുത്തൻ രീതികളും മൃഗചികിൽസയിലെ നാട്ടറിവുകളും' എന്ന വിഷയത്തിലും സീനിയർ സൂപ്പർവൈസർ ഷാജി. വി 'ഭക്ഷ്യ സുരക്ഷാ നിയമവും പാലിൻ്റെ പരിശുദ്ധി' എന്ന വഷയത്തിലും ക്ലാസെടുത്തു.

ചക്കിട്ടപാറ ക്ഷീര സംഘം പ്രസിഡണ്ട് ജെയിംസ് എം.സി. മാളിയേക്കൽ, സെക്രട്ടറി ഏലിയാമ ജോസഫ്, മിൽക്ക് പ്രക്യൂർമെൻ്റ് ഓഫീസർ പ്രശോഭ് കെ എന്നിവർ സംസാരിച്ചു.

65-ാം വയസിൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുധം നേടിയ സെബാസ്റ്റ്യൻ പുഞ്ചാക്കുന്നിനെ ആദരിച്ചു.

സഹകരണ വികസന പരിപാടിയുടെ ഭാഗമായി മിൽമയുടെ വയനാട് ഡെയറി പ്ലാൻ്റിലും വെറ്റിനറി സർവ്വകലാശാലയുടെ പൂക്കോട് ഫാമിലും വയനാട് മീനങ്ങാടിയിലുളള മിൽമയുടെ വ്യവസായിക പുൽകൃഷിത്തോട്ടത്തിലേക്കും പഠനയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment