Advertisment

ദേശീയ പതാകയോട് അനാദരവ്, താമരശ്ശേരിയിൽ അംഗനവാടി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു

New Update

താമരശ്ശേരി: കടിപ്പാറ പഞ്ചായത്ത് നാലാം വാർഡിലെ ചമൽ വള്ളുവർക്കുന്ന് ആദിവാസി കോളനിക്ക് സമീപം നടുക്കുന്നുമ്മൽ അംഗനവാടിയിലായിരുന്നു രാത്രിയായിട്ടും ദേശീയ പതാക താഴ്ത്താതിരുന്നത്.

Advertisment

publive-image

അംഗനവാടി ടീച്ചറായ ശാരദയും, ഹെൽപ്പർ രജനിയും പതാക ഉയർത്തി സ്ഥലം വിടുകയായിരുന്നു. രാത്രി പതാക താഴ്ത്താത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തി രാത്രി 8 മണിക്ക് പതാക താഴ്ത്തി. ദേശീയപതാകയോട് അനാദരവ് കാട്ടിയതിനാണ് ജീവനക്കാർക്ക് എതിരെ കേസെടുത്തത്.

Advertisment