Advertisment

താമരശ്ശേരി 65-ാo അയ്യപ്പൻ വിളക്ക് മഹോത്സവം: 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി:  അഖില ഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി 201-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ന് താമരശ്ശേരിയിൽ നടത്തപ്പെടുന്ന 65-ാo അയ്യപ്പൻ വിളക്ക് മഹോത്സവം വിജയപ്രദമാക്കാൻ 101 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

Advertisment

ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തിൽ അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു. താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഭദ്രദീപം തെളിയിച്ച് യോഗം ഉൽഘാടനം ചെയ്തു.

publive-image

നവീകരിച്ചു നിർമ്മിച്ച അയ്യപ്പഭജനമഠത്തിലെ ഒന്നാം പ്രതിഷ് ഠാ വാർഷികം ഡിസംബർ 3ന് പ്രത്യേക പൂജകളോടെ ആഘോഷിക്കും.

ഡിസംബർ 3ന് വൈകുന്നേരം അയ്യപ്പഭക്തസംഗമം സംഘടിപ്പിക്കും.

അമൃതദാസ് തമ്പി ,ടി.ഭാസ്ക്കരൻ നീലഞ്ചേരി ബാലകൃഷ്ണൻ നായർ, എം.കെ.അപ്പുക്കുട്ടൻ, വി.കെ.പുഷ്പാംഗദൻ, ടി.എൻ.രാമനുണ്ണി നായർ, ബി.ആർ. ബെജി, നാരായണൻ ശ്രീശാസ്ത ശ്രീധരൻ മേലെപാക്കത്ത് പ്രസംഗിച്ചു. ഷിജിത്ത് കുന്നുംപുറത്ത് സ്വാഗതവും വി.പി.രാജീവൻ നന്ദിയും പറഞ്ഞു.

Advertisment