Advertisment

കെ.കെയുടെ മരണത്തില്‍ വീഴ്ചയുണ്ടായെന്ന് ഡോക്ടര്‍മാര്‍; അസ്വാഭാവികതയില്ലെന്ന പൊലീസ് വാദം തള്ളി

author-image
Charlie
Updated On
New Update

publive-image

Advertisment

ബോളീവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പൊലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്ധന്‍ ഡോ.കുനാല്‍ സര്‍ക്കാര്‍. സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്‌റുല്‍ മഞ്ജിലെ സാഹചര്യം. സംഗീത പരിപാടി പകുതിയായപ്പോള്‍ തന്നെ കെ കെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ഡോ. കുനാല്‍ സര്‍ക്കാര്‍ പറഞ്ഞു.

അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്ഥ തിരിച്ചറിയുന്നതിലും സംയോജിതമായ ചികിത്സ നല്‍കുന്നതിലും കെ കെയുടെ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്നും ഹൃദ്രോഗ വിദഗ്ധന്‍  വ്യക്തമാക്കി.കെ.കെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെയും കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം.

കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെ.കെയുടെ അന്ത്യം. ഷോയ്ക്കിടെ വേദിയില്‍ കൊള്ളാവുന്നതിലും അധികം കാണികളുണ്ടായിരുന്നു. സ്റ്റേജിലെ കനത്ത ചൂടിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു. പരിപാടിക്കിടെ അസ്വസ്ഥനായ കെ.കെയെ അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ വേദിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Advertisment