Advertisment

മരണമുണ്ടായില്ലെങ്കിലും കോവിഡ് രോഗത്തെ ലാഘവത്തോടെ കാണുന്നത് ഉചിതമല്ല; രോഗം വന്ന് ഭേദമാകുന്ന ഏത് പ്രായത്തിൽ പെട്ടവർക്കും ഹൃദയത്തിനും ശ്വാസകോശത്തിനും മറ്റും ഗുരുതരങ്ങളായ കോവിഡാനന്തര രോഗങ്ങൾ ഉണ്ടാവാന്‍ സാധ്യത; പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.ബി.ഇക്ബാൽ പറയുന്നു

New Update

കൊച്ചി: മരണമുണ്ടായില്ലെങ്കിലും കോവിഡ് രോഗത്തെ ലാഘവത്തോടെ കാണുന്നത് ഉചിതമല്ല.  രോഗം വന്ന് ഭേദമാകുന്ന ഏത് പ്രായത്തിൽ പെട്ടവർക്കും ഹൃദയത്തിനും ശ്വാസകോശത്തിനും മറ്റും ഗുരുതരങ്ങളായ കോവിഡാനന്തര രോഗങ്ങൾ ഉണ്ടാവാന്‍ സാധ്യതയെന്ന്‌ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ.ബി.ഇക്ബാൽ .

Advertisment

publive-image

രാജ്യത്തും കേരളത്തിലും കോവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്ന പ്രവണത കാട്ടി തുടങ്ങിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ താഴോട്ടുള്ള ഗതി നിലനിർത്തുവാൻ രോഗപ്രതിരോധ നടപടികൾ പഴുതുകളില്ലാതെ തുടർന്നും എല്ലാവരും സ്വീകരിക്കേണ്ടതുണ്ട്.

സംസ്ഥാനത്ത് മരണനിരക്ക് കുറഞ്ഞിരിക്കുന്നത് മൂലം രോഗം വരുന്നതിൽ വലിയ ഭയം വേണ്ടതില്ലെന്ന് കരുതുന്നവരുണ്ട്. ചിലർ അങ്ങിനെ പ്രചരിപ്പിക്കുന്നുമുണ്ട്. ഇത് തികച്ചും യാഥർത്ഥ്യബോധമില്ലാത്ത അപകടകരമായ ഒരു സമീപനമാണ്.

1. രോഗവ്യാപനം തുടർന്നാൽ പ്രായാധിക്യമുള്ളവർ, മറ്റ് അനുബന്ധരോഗമുള്ളവർ തുടങ്ങിയ അപകടസാധ്യതയുള്ളവർക്ക് രോഗം ബാധിക്കാനും അതുവഴി മരണനിരക്ക് വർധിക്കാനും സാധ്യതയുണ്ട്.

2. രോഗം വന്ന് ഭേദമാകുന്ന ഏത് പ്രായത്തിൽ പെട്ടവർക്കും ഹൃദയത്തിനും ശ്വാസകോശത്തിനും മറ്റും ഗുരുതരങ്ങളായ കോവിഡാനന്തര രോഗങ്ങൾ (Post Covid Syndromes:) ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് മരണമുണ്ടായില്ലെങ്കിലും കോവിഡ് രോഗത്തെ ലാഘവത്തോടെ കാണുന്നത് ഉചിതമല്ല. രോഗം ബാധിച്ച് ഭേദമാവുന്നവർക്ക് പിന്നീട് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയിരിക്കണം.

3. രോഗവ്യാപനം അമിതമായാൽ എല്ലാവർക്കും ചികിത്സാ സൌകര്യങ്ങൾ ഒരുക്കുക ദുഷ്കരമായിരിക്കും. ലഭ്യമായ ചികിത്സാസൌകര്യങ്ങളുടെ പരിധി കവിയാതെ രോഗത്തെ നിയന്ത്രിച്ച് നിർത്തുന്നു എന്നതാണ് കേരളത്തിന്റെ മികവ്. ഇതിനെ Flattening of the Curve എന്നാണ് വിശേഷിപ്പിക്കാറുള്ളത്, അതിൽ കേരളം ഇതുവരെ വിജയിച്ചിട്ടുണ്ട്.

രോഗവ്യാപനം പക്ഷേ പിടിവിട്ട് പോയാൽ (Exponential Growth) അതനുസരിച്ച് ചികിത്സാസൊകര്യങ്ങൾ സംഘടിപ്പിക്കുന്നതിന് എത്ര ശ്രമിച്ചാലും പരിമിതിയുണ്ടാവാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

4. കോവിഡ് ഒരു ആരോഗ്യ പ്രശ്നം മാത്രമല്ല സാമൂഹ്യ സാമ്പത്തിക പ്രശ്നം കൂടിയാണെന്നത് മറന്ന് പോവരുത്. രോഗം ബാധിക്കുന്നവർ സമ്പർക്കവിലക്കിലോ (ക്വാറന്റൈൻ) ചികിത്സയിലോ ഏർപ്പെട്ട് കഴിയേണ്ടിവരുമ്പോൾ അതവരുടെ ഉപജീവന മാർഗ്ഗത്തേയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയേയും പ്രതികൂലമായി ബാധിക്കും

ഇതെല്ലാം പരിഗണിച്ച് യാഥാർത്ഥ്യബോധത്തോടെ കോവിഡ് പൂർണ്ണമായും നിയന്ത്രിക്കപ്പെടുന്നത് വരെ ബ്രേക്ക് ദി ചെയിൻ ജീവിതരീതികൾ (മാസ്ക് ധാരണം, ശരീരദൂരം പാലിക്കൽ, കൈകഴുകൾ) പിന്തുടരുക, സമ്പർക്ക വിലർക്കും (ക്വാറന്റൈൻ) സംരക്ഷണ സമ്പർക്കവിലക്കും (റിവേഴ്സ് ക്വാറന്റൈൻ) സ്വീകരിക്കേണ്ടവർ അതിൽ വിട്ട് വീഴ്ച വരുത്താതിരിക്കുക, ആൾകൂട്ടങ്ങൾ ഒഴിവാക്കുക തുടങ്ങിയ രോഗ പ്രതിരോധ നടപടികൾ അല്പവും വിട്ടു വീഴ്ചകളില്ലാതെ നടപ്പിലാക്കേണ്ടതാണ്..

https://www.facebook.com/ekbalb/posts/10158033956524121

covid 19 facebook post
Advertisment