Advertisment

കേരള രാഷ്ട്രീയം: മതജാതി നിയന്ത്രിതം - ഡോ. കെ.എസ് രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു…

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനം സെക്യൂലറാണ് എന്നത് അതിരുകടന്ന അവകാശവാദം മാത്രമാണ്. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനം എന്നും മതാധിഷ്ഠിതമായിരുന്നു, മാത്രമല്ല, ജാതിയിലും അധിഷ്ഠിതമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തും മതഭേത വിചാരം രാഷ്ട്രീയത്തിലുണ്ടായിരുന്നു. പ്രധാനമായും ഹിന്ദുക്കളായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഉണ്ടായിരുന്നവരിൽ അധികം പേരും.

മുസ്ലിങ്ങൾ കോൺഗ്രസിനെ സംശയത്തോടെയായിരുന്നു കണ്ടത്. അതുകൊണ്ടാണ് 1906 അവസാനത്തോടെ അവർ മുസ്ലിം ലീഗ് ഉണ്ടാക്കിയതും, 1947 ആഗസ്റ്റ് 14 വരെ അതിൽ തുടർന്നതും. മുസ്ലിങ്ങൾക്ക് വേണ്ടി മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യം ലഭിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ക്രിസ്ത്യാനികളിൽ മഹാഭൂരിപക്ഷം പേരും യുറോപ്യന്മാർക്ക് അനുകൂലമായിരുന്നു. കോളനി യജമാനൻമാരിൽ നിന്നും പലവിധത്തിലുള്ള ആനുകൂല്യം അവർക്ക് ലഭിച്ചിരുന്നു. 1947 ആഗസ്റ്റ് 15ന് ശേഷമാണ് ക്രിസ്ത്യാനികൾ കോൺഗ്രസിൽ സജീവമായത്. മുസ്ലിങ്ങൾ അപ്പോഴും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയിലാണ് ഉറച്ച് നിന്നത്. കോൺഗ്രസിലാകട്ടെ ഹിന്ദുക്കളായിരുന്നു ഭൂരിപക്ഷം.

1921ലെ മലബാറിലെ മാപ്പിള ജിഹാദിന് ശേഷമാണ് മലബാറിലെ ഹിന്ദുക്കൾ കോൺഗ്രസിനെ സംശയത്തോടെ നോക്കിയത്. മഹാത്മാഗാന്ധിയുടെ നിർദേശാനുസരണം തുടങ്ങിയ ഖിലാഫത് സമരമാണ് മാപ്പിള ജിഹാദായി മാറിയത്. ഖിലാഫത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കൾക്ക് മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യ തടയാനും കഴിഞ്ഞില്ല.

കേരളത്തിലെ ആദ്യ ഹിന്ദു രാഷ്ട്രീയ കക്ഷി കമ്മ്യുണിസ്റ്റ് പാർട്ടിയാണ്. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആദ്യ പോളിറ്റ് ബ്യുറോ അംഗങ്ങൾ എല്ലാവരും ഭൂപ്രഭുക്കളും, വേദാധികാരികളുമായ ബ്രാഹ്മണരായിരുന്നു. കേരളത്തിൽ ഹിന്ദു ഭൂരിപക്ഷം അവരുടെ പാർട്ടിയായി തെരഞ്ഞെടുത്തത് ഇടതുപക്ഷത്തെയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ, ഇ.കെ നായനാർ, വി.എസ് അച്യുതാനന്ദൻ പിണറായി വിജയൻ എന്നിങ്ങനെ ഇടത് ഭരണകലത്ത് ഹിന്ദുക്കളാകും ഭരണാധികാരികൾ.

ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ ഒത്തുചേർന്ന് വേർപിരിഞ്ഞ് രൂപീകരിച്ചതാണ് യുഡിഎഫും എൽഡിഎഫും. മുസ്ലിം ലീഗ്, അഖിലേന്ത്യാ ലീഗ, പിഡിപി, എസ്ഡിപിഐ, വെൽഫെയർ പാർട്ടി, ഡെമോക്രാറ്റിക്ക് സെക്യൂലർ പാർട്ടി എന്നിവയാണ് മുസ്ലിം പാർട്ടികൾ.

കേരള കോൺഗ്രസ് മാണി, ജോസഫ്, ജേക്കബ്, ഫ്രാൻസിസ് ജോർജ്, സ്‌കറിയ, പി.സി ജോർജ്, പി.സി തോമസ്, ബാലകൃഷ്ണപിള്ള എന്നിവയാണ് പ്രധാന ക്രൈസ്തവ പാർട്ടികൾ. ഇവകൂടാതെ, കോൺഗ്രസ് മൂന്ന് തരമുണ്ട്. ഐഎൻസി(ഐ) എൻസിപി, കോൺഗ്രസ് (എസ്). സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ രണ്ട്, സിപിഎം, സിപിഐ , സിഎംപി, സിപി ജോൺ, കണ്ണൻ, ഗൗരിയമ്മയുടെ പാർട്ടികൾ രണ്ട്, ആർഎംവി, ആർഎസ്പി, കോവൂർ കുഞ്ഞുമോനും, അസീസും ഫോർവേർഡ് ബ്ലോക്ക് എന്നിവരിൽ പി.സി തോമസ് ഒഴികെയുള്ളവർ ബിജെപി വിരുദ്ധമാണ്.

മേൽപറഞ്ഞ ഇരുപത്തിയാറ് ഗ്രൂപ്പുകളിൽ തോമസ് ഒഴികെയുള്ളവർ ചേരുംപടി ചേർന്ന് രൂപീകരിക്കുന്നതാണ് യുഡിഎഫും, എൽഡിഎഫും. ഈ പാർട്ടികളെ തമ്മിൽ യോജിപ്പിക്കുന്ന ഏകഘടകം ബിജെപി വിരോധവുമാണ്. ജാതിമത സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം രൂപീകൃതമായതും നിലനിൽക്കുന്നതുമായ ഈ പാർട്ടികൾ എല്ലാവരും ഒരേസ്വരത്തിൽ അവകാശപ്പെടുന്നത് അവരെല്ലാം സെക്കുലർ ആണ് എന്നുമാണ്.

ഹിന്ദുക്കൾക്ക് ഒപ്പം രാജ്യഭാരം പങ്കുവെയ്ക്കാൻ കഴിയില്ല എന്നു പരസ്യമായി പറഞ്ഞതുകൊണ്ടാണ് മുസ്ലിംലീഗ് ഉണ്ടായത്. ദാറുൽ ഇസ്ലാമിന്റെ ഭാഗമായി ഇന്ത്യ മാറുകയും ആഗോള ഇസ്ലാം ഭരണം ഉണ്ടാകണമെന്ന് ആഗ്രഹിച്ചവരും ഇന്നും ആഗ്രഹിക്കുന്നവരുമാണ് മുസ്ലിം പാർട്ടികളിലെ മഹാഭൂരിപക്ഷവും. അവരും സെക്യൂലർ ആണെന്നാണ് അവകാശപ്പെടുന്നത്.

മുസ്ലിംകളും, ക്രിസ്ത്യാനികളും തമ്മിൽ യോജിപ്പുള്ള ഏക കാര്യം മതപരിവർത്തനം പ്രോത്സാഹിപ്പിക്കപ്പെടണമെന്നതുമാണ്. മതപരിവർത്തനം മനുഷ്യനും, ദൈവത്തിനും, എതിരെയുള്ള കുറ്റകൃത്യമാണെന്ന് പറഞ്ഞ മഹാത്മാ ഗാന്ധിയേയും, മതപരിവർത്തനം യുക്തിഹീനമാണെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിനെയും ഇവരെല്ലാം മറക്കുന്നു. ഇവരുടെ സെക്യൂലറിസം വെറും വീമ്പ് പറച്ചിൽ മാത്രമാണ്.

 

voices
Advertisment