Advertisment

സൗദി അറേബ്യക്ക് നേരെ കടലിൽ നിന്നും ഡ്രോൺ ആക്രമണം ; എണ്ണ സംഭരണ യാർഡ് തകർന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദമാം (സൗദി) : യെമനില്‍നിന്ന് ഹൂതികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച 12 ഡ്രോണുകള്‍ വഴി സൗദിയിലേക്ക് ആക്രമണം നടത്തി. ഇതോടെ റാസ് തനൂര തുറമുഖത്തെ എണ്ണ സംഭരണ യാഡുകളിലൊന്ന് ആക്രമിക്കപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തെ ഊര്‍ജ മന്ത്രാലയം ശക്തമായി അപലിച്ചു.

Advertisment

publive-image

തുറമുഖത്ത് പെട്രോളിയം ടാങ്ക് ആക്രമിക്കാന്‍ കടലില്‍ നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് ഊര്‍ജ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇതിനു പുറമെ തകര്‍ക്കപ്പെട്ട ബാലിസ്റ്റിക് മിസൈലിന്‍റെ ഒരു ഭാഗം ദഹറാനില്‍ അറാംകോയുടെ പാര്‍പ്പിടകേന്ദ്രത്തിന് സമീപം പതിച്ചതായും സ്ഥിരീകരിച്ചു. രണ്ട് ആക്രമണത്തിലും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സൗദിഅറേബ്യക്ക് നേരെ  യെമനില്‍നിന്ന് ഹൂത്തികള്‍ സ്‌ഫോക വസ്തുക്കള്‍ നിറച്ച പത്ത് ഡ്രോണുകള്‍ സൗദിക്ക് നേരെ അയച്ചിരുന്നു  സഖ്യസേനാ  എല്ലാം വിഫലമാക്കി ഞായറാഴ്ച രാവിലെ അഞ്ച് ഡ്രോണുകള്‍ തകര്‍ത്ത് അഞ്ച് മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പാണ് വീണ്ടും അഞ്ച് ഡ്രോണുകള്‍ അയച്ചതെന്ന്  സഖ്യസേന വക്താവ്   കേണല്‍  തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

യെമനിലെ മാരിബില്‍ ഗണ്യമായ സൈനിക മുന്നേറ്റം നടന്നരിക്കുന്ന പശ്ചാത്തലത്തിലാണ് ഹൂത്തികള്‍ സൗദിക്കുനേരെ ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സിവിലിയന്‍ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൃത്യമായ നിരീക്ഷണത്തിലൂടെ ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ തകര്‍ക്കുന്നുണ്ടെന്നും സഖ്യസേന വക്താവ് പറഞ്ഞിരുന്നു

കഴിഞ്ഞ രനാടഴ്ചയായി നിരവധി തവണയാണ് സൗദി അറേബ്യക്ക് നേരെ ഹൂതി കലാപകാരികള്‍ ഡോണ്‍ ആക്രമണം നടത്തിയത് . ഹൂതികളുടെ എല്ലാ ശ്രമങ്ങളും സൗദി  അറേബ്യ പരാജയപെടുത്തിയിരുന്നു. ലോകരാജ്യങ്ങള്‍ സൗദിഅറേബ്യക്ക് നേരെയുള്ള ആക്രമണങ്ങളെ ശക്തമായി അപലപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

Advertisment