Advertisment

ദുബായ്‌ ഡ്യൂട്ടി: ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‌ ഏഴ് കോടിയുടെ സമ്മാനം

New Update

publive-image

ദുബായ്‌: ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റിലൂടെ യുഎഇയില്‍ ഇന്ത്യക്കാരന് ഏഴ് കോടിയുടെ ഭാഗ്യം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മഹേഷിനാണ് ഭാര്യ സുഗന്ധിയുടെ പേരിലെടുത്ത 1750-ാം നമ്പര്‍ ടിക്കറ്റിലൂടെ ദുബായ്‌ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്.

സെപ്‍റ്റംബര്‍ ഒന്നിന് 12 സുഹൃത്തുക്കളുമായി ചേര്‍‌ന്നാണ് മഹേഷ് ടിക്കറ്റെടുത്തത്. സുഹൃത്തുക്കളില്‍ 10 പേര്‍ ഇന്ത്യക്കാരും സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും.

Advertisment