Advertisment

ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്ക് ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേയ്ക്കും

New Update

പ്രശസ്‍ത ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ ഡ്യുക്കാറ്റിയുടെ പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കുമെന്ന് ബൈക്ക് വാലെ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നേക്കഡ് റോഡ്‌സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Advertisment

publive-image

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ അതിന്റെ ഡെസ്മോസെഡിസി സ്ട്രേഡേൽ V4 എഞ്ചിൻ പാനിഗാലെ V4 സ്പോർട്‌സ് ബൈക്കുമായി പങ്കിടുന്നു. 1,103 സിസി, നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് മോഡലിൻറെ ഹൃദയം. 12,750 rpm-ൽ പരമാവധി 205 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എൻജിൻ. ആറ് സ്പീഡ് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ.

178 കിലോഗ്രാം ഭാരം മാത്രമാണ് ബൈക്കിനുള്ളത്. സ്ട്രീറ്റ്ഫൈറ്റർ രണ്ട് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലും അന്താരാഷ്ട്ര തലത്തിൽ ലഭ്യമാണ്. ഡാർക്ക് സ്റ്റെൽത്ത്, ഡ്യുക്കാട്ടി റെഡ് എന്നിവയാണ് അതിൽ ഉൾപ്പെടുന്നത്. പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 പതിപ്പ് നിരവധി ഇലക്ട്രോണിക് റൈഡ് അസിസ്റ്റ്, സുരക്ഷാ സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽ‌ഇഡി ഹെഡ്‌ലൈറ്റ്,എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നേരായ എർണോണോമിക്‌സ് എന്നിവ ഇതിൽപെടുന്നു.

അന്താരാഷ്ട്ര വിപണികളിൽ കെടിഎം 1290 സൂപ്പർ ഡ്യൂക്ക് R, അപ്രീലിയ ടുവാനോ V4, കവസാക്കി Z H2, യമഹ MT-10, ബിഎംഡബ്ല്യു S1000R എന്നിവയാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റർ V4 മോഡലിന്റെ മുഖ്യ എതിരാളികൾ.

dukati bike
Advertisment