Advertisment

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്കൊരപേക്ഷ

author-image
സത്യം ഡെസ്ക്
New Update

വിഷയം :"മൊബൈലിൽ കൂടിയുള്ള ഓൺലൈൻ ക്ലാസുകൾ എട്ടാന്തരം മുതൽ പന്ത്രണ്ടാന്തരം വരെ ഒഴിവാക്കുക "

Advertisment

സ്കൂളുകൾ തോറും മൊബൈലിൽ കൂടി നടക്കുന്ന ഓൺലൈൻ ക്ലാസ്സുകൾ എട്ടാന്തരം മുതൽ പന്ത്രണ്ടാന്തരം വരെയുള്ളത് ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശം നൽകിയാൽ സാധാരണ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും നിലനിൽക്കും . മറിച്ചാണെങ്കിൽ ആത്മഹത്യകൾ കൂടുകയും പലവീടുകളിലും മാതാപിതാക്കളും കുട്ടികളും തമ്മിൽ സംഘർഷഭരിതമായ അവസ്ഥ വരെ സംജാതമാകുമെന്ന് ഉറപ്പാണ് ....

publive-image

ഇത്തരം ക്ലാസ്സിലൂടെ ഏറ്റവും കൂടുതൽ വേദന നൽകുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾക്കാണെന്നുള്ളത് വളരെയധികം ഖേദകരം തന്നെ .എട്ടാംതരത്തിൽ എത്തിപ്പെട്ട ഒട്ടു മിക്ക പെൺകുട്ടികളും പ്രായംകൊണ്ട് പ്രായപൂർത്തിയായില്ലെങ്കിലും ശാരീരികമായ അവസ്ഥകൊണ്ട് പ്രായപൂർത്തിയായവരാണ് . അവരിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം കൊണ്ടുള്ള മാനസികാവസ്ഥയെ നിയന്ത്രിക്കാൻ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെടുകയാണ് . പല കുട്ടികളും സ്വന്തമായി തീരുമാനം വരെ എടുക്കാൻ പ്രാപ്തരായവരെ പോലെ പെരുമാറുന്നത് പല മാതാപിതാക്കളെയും ധർമ്മ സങ്കടത്തിലാക്കിയിരിക്കയാണ് .

മൊബൈൽ ക്ലാസ്സിന്റെ പേരിൽ കുട്ടികൾ മൊബൈൽ കൂടുതൽ ഉപയോഗിക്കുകയും അതിലുള്ള ഗെയിം , വാട്ട്സപ്പ് കൂടാതെ യുട്യൂബ് തുടങ്ങിയതിലൂടെ കളിച്ച് മാനസികമായി മൊബൈലിനോട് അവർക്ക് ഭ്രമം ഉണ്ടാവുന്ന അവസ്ഥ മാതാപിതാക്കളെ അകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ് .....

പല കുട്ടികളും രാത്രി ഉറക്കം പോലും കളഞ്ഞ് മൊബൈലിൽ കളിക്കുന്നു . എത്ര പറഞ്ഞാലും അനുസരിക്കാൻ കുട്ടികളുടെ മനസ്സും തയ്യാറാവാത്തത് മറ്റു പല മാനസിക വിഭ്രാന്തികൾക്കും വഴിതെളിയിക്കും എന്നുറപ്പാണ് ....

ഇത്തരം മൊബൈൽ ഉപയോഗം പല കുട്ടികളെയും ടീനേജ് പ്രണയത്തിലേക്ക് വഴിതെളിയിക്കും എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ് . എന്തെങ്കിലും കാരണം കണ്ട് കുട്ടികളെ കുറ്റപെടുത്തിയാൽ പിന്നീടെന്താണുണ്ടാവുക എന്നുപറയാൻ പോലും കഴില്ല .

ഇനി പ്രായമായവരുടെ കൂടെ കുട്ടികളെ ഒറ്റയ്ക്ക് നിർത്തി വിദേശത്തോ, അന്യ സംസ്ഥാനത്തോ ജോലിക്ക് പോയവരുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് . കൂടാതെ ഇത്തരം വീടുകളിൽ ഈ പ്രായത്തിൽപ്പെട്ട മക്കളെ കൂടുതൽ ബാധിക്കും എന്നുള്ളത് പൂർണ്ണമായും തള്ളിക്കളയേണ്ട വിഷയമല്ല .

ആയതിനാൽ മൊബൈലിൽ കൂടിയുള്ള ഓൺലൈൻ ക്ലാസുകൾ മേൽപ്പറഞ്ഞ കുട്ടികൾക്ക് ഒഴിവാക്കി കൊടുക്കാൻ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് നിർദ്ദേശം കൊടുക്കുവാൻ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ...

publive-image

education minister
Advertisment