Advertisment

സ്വാദിഷ്ടമായ മുട്ടദോശ ഉണ്ടാക്കാം

author-image
admin
New Update

ഒരു ദിവസത്തെ ആരോഗ്യം നിലനിർത്തുന്നതിന് പ്രാതൽ നന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. ഹെൽത്തിയായ പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ പ്രാതലിൽ പരമാവധി ഉൾപ്പെടുത്തുക. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. ബ്രേക്ക്ഫാസ്റ്റിന് മുട്ട കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കിയാലോ...

Advertisment

publive-image

വേണ്ട ചേരുവകൾ...

ദോശമാവ് 2 കപ്പ്

കാരറ്റ് 2 എണ്ണം

ഉള്ളി 8 എണ്ണം

പച്ചമുളക് 3 എണ്ണം

ഇഞ്ചി ചെറിയ കഷണം

തക്കാളി 1 എണ്ണം

മുട്ട 2 എണ്ണം

കറിവേപ്പില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

ക്രഷ്ഡ് ചില്ലി 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ തയ്യാറായി...

Advertisment