Advertisment

ഗുജറാത്തിലെ 89 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ്‌; ഇന്ന് നിശബ്ദ പ്രചാരണം

New Update

publive-image

Advertisment

അഹമ്മദാബാദ്: ഗുജറാത്തിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 89 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തിൽ 89 സീറ്റുകളിലേക്കായി 788 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സൗരാഷ്ട്ര-കച്ച് മേഖലകളിലും ദക്ഷിണ ഗുജറാത്തിലുമാണ് ഈ മണ്ഡലങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യ പ്രചാരണം ഇന്നലെയാണ് അവസാനിച്ചത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും വോട്ടെണ്ണൽ ഡിസംബർ എട്ടിനും നടക്കും.

അവസാന വട്ട പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവർ ബിജെപിക്കു വേണ്ടി പ്രചാരണം നയിച്ചപ്പോൾ അഖിലേന്ത്യാ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ദേശീയ നേതാക്കളെ ഇറക്കി കോൺഗ്രസും ഡൽഹി മുഖ്യമന്ത്രിയും ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരുടെ നേതൃത്വത്തിൽ ആം ആദ്മിപാർട്ടിയും പ്രചാരണം ശക്തമാക്കി. സംസ്ഥാനത്ത് 27 വർഷം നീണ്ട ഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുമ്പോൾ, ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിയാതിരുന്ന ആം ആദ്മിക്ക് ഇത്തവണ 90ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഗുജറാത്ത് മോഡൽ വികസനത്തിന് ബിജെപി പ്രചാരണത്തിൽ ഊന്നൽ നൽകിയപ്പോൾ ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങളാണ് കോൺഗ്രസ് എടുത്തു പറഞ്ഞത്. ആം ആദ്മി പാർട്ടി തങ്ങളുടെ സുസ്ഥിര വികസന മാതൃകയും സൗജന്യങ്ങളുമായാണ് ഇത്തവണ രംഗത്തിറങ്ങിയത്.

Advertisment