കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ജയം നിര്‍ണയിക്കുക വനിതകളും യുവാക്കളുമായ വോട്ടര്‍മാര്‍ തന്നെ. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര്‍ വനിതകളാണ്. 95,274 പുരുഷവോട്ടര്‍മാരുണ്ട്. ഒരു ട്രാന്‍സ്ജന്‍ഡര്‍ വോട്ടറും മണ്ഡലത്തിലുണ്ട്.
വോട്ടര്‍മാരില്‍ 222 പേര്‍ വിദേശത്താണ്. 69 പുരുഷന്‍മാരും 14 സ്ത്രീകളും ഉള്‍പ്പെടെ 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. മണ്ഡലത്തിലാകെ അമ്പത് വയസിനു താഴെയുള്ള വോട്ടര്‍മാരുടെ എണ്ണം 1,09,338 പേരാണ്. ഇതില്‍ മുപ്പത് വയസിന് താഴെയുള്ളവര്‍ 68,336 പേരാണ്. 2029 നും ഇടയില്‍ 27,977 പേരും 30-29 നും ഇടയില്‍ 37,881 വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.
40-49 നും ഇടയില്‍ പ്രായമാവര്‍ 40,480 പേരാണ്. 50-59 നും ഇടയില്‍ 37,023 പേരും 60-69 നും ഇടയില്‍ 29,339 പേരും ഉണ്ട്. 70-79 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാര്‍ 15,980പേരാണ്.
80-89 നും ഇടയില്‍ 4,863പേരും 90-99 നും ഇടയില്‍ പ്രായമുള്ള 645 വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. 100ന് മുകളില്‍ പ്രായമുള്ള അഞ്ചു വോട്ടര്‍മാരും പട്ടികയിലുണ്ട്.
അതേസമയം ഇത്രയധികം യുവാക്കളുള്ള മണ്ഡലത്തില്‍ ഇപ്പോഴത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍ യുവാക്കളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. യുവാക്കളെ ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങളും വിഷയങ്ങളും മൂന്നു മുന്നണികളും മുമ്പോട്ടു വയ്ക്കുന്നുണ്ടോയെന്ന കാര്യത്തില്‍ പോലും സംശയമുണ്ട്.