Advertisment

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി...

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി.ചൈനയില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്‌ടോക്കിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ അനാവരണം ചെയ്‍തിരിക്കുന്നതെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജിംഗ് ഓട്ടോ ഷോയില്‍അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പാണ് വാഹനത്തിന്‍റെ അനാവരണം.

Advertisment

publive-image

സ്‍മാര്‍ട്ട് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെയാണ് പിയാജിയോ വണ്‍ വരുന്നത്. ആഗോള ഇ മൊബിലിറ്റി ഉല്‍പ്പന്നമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഹനം യുവജനങ്ങളെ ലക്ഷ്യമാക്കിയാണ്എത്തുന്നത്. വിവിധ റേഞ്ച്, ടോപ് സ്പീഡ് ലഭിക്കുംവിധം വ്യത്യസ്‍ത ബാറ്ററി ശേഷികളിലും പിയാജിയോ വണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്‍പ ഇലട്രിക്ക മോഡലിന് താഴെയായിരിക്കും പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് സ്ഥാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പിയാജിയോ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ കൂടുതൽ സാങ്കേതിക സ്‌പെസിഫിക്കേഷനുകള്‍ കമ്പനി

ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പിയാജിയോ വണിന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ നൽകിയിട്ടുണ്ട്. കൂടാതെ, സെന്‍സര്‍നല്‍കിയതിനാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡിസ്‌പ്ലേ ഓട്ടോമാറ്റിക്കായി ബ്രൈറ്റ്, ഡിം ചെയ്യും. കീലെസ് സ്റ്റാര്‍ട്ട് സംവിധാനം ലഭിച്ചേക്കും.

ELECTRIC SCOOTER
Advertisment