Advertisment

തുഷാരഗിരിയില്‍ വെള്ളച്ചാട്ടത്തിനു താഴെ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

New Update

publive-image

കോടഞ്ചേരി: തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ശ്രദ്ധയിൽപ്പെട്ടത്. പിടിയാനയാണ് ചരിഞ്ഞിരിക്കുന്നത്.

കോടഞ്ചേരി പോലീസും, താമരശ്ശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡിടിപിസി ഓഫീസിനു പുറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

kozhikode news
Advertisment