Advertisment

നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇവന്‍ മിക്ക അന്തരാഷ്ട്ര താരങ്ങളേക്കാള്‍ മികച്ചതാണ്...വീഡിയോ വൈറല്‍

author-image
admin
New Update

കേരളത്തില്‍ നിന്നുള്ള ഒരു ആന ക്രിക്കറ്റ് കളിക്കുന്നതും തനിക്ക് നേരെ വരുന്ന പന്തുകള്‍ സിക്സറിന് പറത്തുന്നതുമായ വീഡിയോ ട്വിറ്ററിലാണ് വൈറലാകുന്നത്.

Advertisment

publive-image

ഗുണപ്രേം എന്നൊരു ട്വിറ്റര്‍ അക്കൗണ്ടില്‍ "നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തായാലും ഇവന്‍ മിക്ക അന്തരാഷ്ട്ര താരങ്ങളേക്കാള്‍ മികച്ചതാണ്" എന്ന അടികുറിപ്പോടെ പങ്കുവെച്ച വിഡിയോ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ മൈക്കിള്‍ വോന്‍ റീട്വീറ്റ് ചെയ്തതോടെയാണ് വൈറലായത്.

"ഉറപ്പായിട്ടും ഈ ആനക്ക് ഇംഗ്ലീഷ് പാസ്പോര്‍ട്ട് ഉണ്ട്" എന്ന ക്യാപ്ഷനുമായി വോന്‍ വീഡിയോ പങ്കുവെച്ചതോടെ ലോകം മുഴുവനുള്ള ക്രിക്കറ്റ് ആരാധകര്‍ ട്വീറ്റ് ഏറ്റെടുക്കുകയായിരുന്നു.

ആനക്ക് പന്ത് എറിഞ്ഞു കൊടുക്കുന്നയാളും ഫീല്‍ഡ് ചെയ്യുന്നവരും കീപ്പര്‍ നില്കുന്നയാളും മലയാളികള്‍ തന്നെയാണെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഇവര്‍ കേരളത്തില്‍ എവിടെയാണെന്നോ ഈ മികച്ച 'ബാറ്റ്‌സ്‍മാന്‍' ആരാണെന്നോ ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല.

elephant playing cricket
Advertisment