Advertisment

പരിസ്ഥിതി ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പച്ചക്കറി കൃഷി കിറ്റുകൾ ;മാതൃകയായി എം.എസ്‌.എഫ് അടുക്കളത്തോട്ടം ക്യാംപയിൻ

New Update

അന്നമനട:പരിസ്ഥിതി ദിനത്തിൽ എം.എസ്‌.എഫ് സംസ്ഥാന കമ്മിറ്റിയുടെ 'അടുക്കളത്തോട്ടം'ക്യാമ്പയിന്റെ ഭാഗമായി എം.എസ്‌.എഫ് അന്നമനട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ ആരോഗ്യപ്രവർത്തകർക്ക് പച്ചക്കറി കൃഷി കിറ്റുകൾ വിതരണം ചെയ്തു.

Advertisment

publive-image

എം.എസ്‌.എഫ് ജില്ലാ പ്രസിഡന്റ് എസ്‌.എ .അൽറെസിൻ ഉദ്ഘാടനം നിർവഹിച്ചു. ഈ ലോക്ഡൗൺ കാലത്ത് സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കണമെന്ന സന്ദേശമാണ് ഈ ക്യാംപയിൽ നക്കുന്നത്.

ഇതിനോടനുബന്ധിച്ച് നമ്മുടെ നാടിന് വേണ്ടി സേവനമർപ്പിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന സ്നേഹധാരമാണ് ഈ പച്ചക്കറി കൃഷി കിറ്റുകൾ എന്ന് അദ്ദേഹം പറഞ്ഞു.

പച്ചക്കറി വിത്തുകൾ,ജൈവ വളങ്ങൾ,ഗ്രോബാഗുകൾ തുടങ്ങിയവ ഉൾകൊള്ളുന്ന കിറ്റുകളാണ് വിതരണം ചെയ്തത് . എം.എസ്‌.എഫ് അന്നമനട പഞ്ചായത്ത് പ്രസിഡന്റ്‌ എം.എം.ഫവാസ്,ജനറൽ സെക്രെട്ടറി മുഹമ്മദ് ബിലാൽ,.അഫീക്‌ ,ഷുഹൈബ് എന്നിവർ പങ്കെടുത്തു.

environment msf campain
Advertisment