Advertisment

ഏറ്റുമാനൂരില്‍ ഗുണ്ടാവിളയാട്ടം: ഓട്ടോ ഡ്രൈവറെ വെട്ടി

New Update

കോട്ടയം: ഏറ്റുമാനൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ടു പോയി ക്വട്ടേഷന്‍ സംഘം വെട്ടി. ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പുന്നത്തുറ വെസ്റ്റ് കുഴിക്കോട്ട് പറമ്പില്‍ കെ.എസ് സുബിലി ( 30 )നെയാണ് ക്വട്ടേഷന്‍സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഏറ്റുമാനൂരില്‍നിന്ന് ഓട്ടം വിളിച്ചു കൊണ്ടു പോയി ആര്‍പ്പൂക്കര പനമ്പാലത്ത് വച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

publive-image

ഞായറാഴ്ച ഉച്ചയോടെ ഏറ്റുമാനൂരില്‍ എത്തിയ ക്വട്ടേഷന്‍ ഗുണ്ടാസംഘം സുബിലിനെ ഓട്ടം വിളിച്ചു. തുടര്‍ന്ന്, ഓട്ടോറിക്ഷയില്‍ സുബിലിനെയുമായി പനമ്പാലത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോള്‍ അക്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം നാലംഗ ക്വൊട്ടേഷന്‍ സംഘം രക്ഷപെട്ടു. തുടര്‍ന്ന് സുബിലിന്റെ സുഹൃത്തുക്കളെത്തിയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഞായറാഴ്ച രാവിലെ മുതല്‍ സുബിലിനെ മൊബൈലില്‍ വിളിച്ച് ക്വട്ടേഷന്‍ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു

ettumanoor gunda
Advertisment