Advertisment

യൂറോപ്യൻ രാജ്യങ്ങൾ ഭാവിയിൽ ജനവാസ യോഗ്യമല്ലാതാകുമോ ? ; ഫ്രാൻസിൽ ആദ്യമായി ചൂട് 45 ഡിഗ്രിക്കും മുകളിൽ, യൂറോപ്പിലെങ്ങും അലർട്ട്

New Update

യൂറോപ്പ് ചുട്ടുപൊള്ളുന്നു. ഫ്രാൻസിൽ ആദ്യമായി ചൂട് 45 ഡിഗ്രിക്കും മുകളിൽ. യൂറോപ്പിലെങ്ങും അലർട്ട്.

Advertisment

അസാധാരണമായ ചൂടാണ് പലയിടത്തും. ഫ്രാൻസുൾപ്പെടെ പല രാജ്യങ്ങളും ചൂടിനെ പ്രതിരോധിക്കാൻ ഒട്ടുമിക്ക സ്ഥലത്തും ജലധാരകൾ ( fountain) നിർമ്മിച്ചിരിക്കുകയാണ്. സ്വിറ്റ്‌സർലാൻഡ് സർക്കാർ ഹീറ്റ് വാർണിംഗ് പുറപ്പെടുവിച്ചിരിക്കുന്നു.

publive-image

ഫ്രാൻസിലെ കാർപെൻട്രാസിൽ ഇന്നലെ 45.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.ഫ്രാൻസിൽ ഇനിയും ചൂടുവർദ്ധിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

യൂറോപ്പുകാർക്ക് ഇത് ശീലമില്ല . യൂറോപ്യൻ രാജ്യങ്ങൾ വളരെ ചൂടുകുറഞ്ഞ 25 നും 45 ഡിഗ്രിക്കുമിട യിലുള്ള അക്ഷാംശരേഖയിലാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ 40 ഡിഗ്രിക്കുമുകളിലുള്ള ചൂട് ഇവർക്ക് താങ്ങാനാകുന്നതല്ല.

publive-image

70 വർഷത്തിനുശേഷം ജർമ്മനിയിലെ ബർലിനിൽ 36 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഈയാഴ്ച അവസാനത്തോടെ 39 ഡിഗ്രികടക്കുമെന്നാണ് അനുമാനം.ഹംഗറിയുടെ തലസ്ഥാനമായ ബുഡാപ്പെസ്റ്റിൽ ചൂട് 36 ഡിഗ്രി കടന്നു.ഇതും റിക്കാർഡാണ്‌ .

വിയന്നയിൽ 35 ഉം പോളണ്ടിലെ വാർസയിൽ 30 ഡിഗ്രിയുമാണ് കഴിഞ്ഞദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സ്പെയിന്റെ തലസ്ഥാനമായ മാഡ്രിഡ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ചൂട് 40 ഡിഗ്രി കടന്നിരിക്കുന്നു.

publive-image

വിയന്നയിലെ (ആസ്ട്രിയ ) കാഴ്ചബംഗ്ളാവിൽ മൃഗങ്ങൾക്കും പക്ഷികൾക്കും ചൂടിൽനിന്നു രക്ഷപെടാൻ ഫ്രൂട്ട് ഐസ് ക്രീം നൽകുകയാണ്.ധാരാളം സ്വിമ്മിങ് പൂളുകളും ജലധാരകളും ജനങ്ങൾക്കുവേണ്ടി സൗജന്യമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.

സ്വിറ്റ്‌സർലൻഡ് സർക്കാർ രാജ്യത്ത് 4 th ലെവൽ Heat Alert ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് ഏറ്റവും മുന്തിയ അലർട്ടാണ്. പോളണ്ട് സർക്കാർ ചൂടുമൂലം റോഡുകളിലുണ്ടായിരിക്കുന്ന വിള്ളലുകളെപ്പറ്റി ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

publive-image

ചൂട് താങ്ങാനാകാതെ പല രാജ്യങ്ങളിലും ജനങ്ങൾ ബീച്ചുകളിലും തടാകക്കരയിലുമാണ് പകലെല്ലാം കഴിച്ചുകൂട്ടുന്നത്

ആഫ്രിക്കയിൽനിന്നുവരുന്ന ഉഷ്ണക്കാറ്റാണ് യൂറോപ്പിൽ ചൂടുകൂടാനുള്ള കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ വർഷംതോറും ഈ ഉഷ്ണക്കാറ്റിന്റെ ശക്തികൂടുകയാണെന്നും 2050 ആകുമ്പോഴേക്കും ഇത് ഇപ്പോഴുള്ളതിന്റെ നാലിരട്ടിയോളം വർദ്ധിക്കുമെന്നുമുള്ള ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് അമ്പരപ്പോ ടെയാണ് യൂറോപ്യൻ രാജ്യസമൂഹം നോക്കിക്കാണുന്നത്.

publive-image

ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങൾ വാസയോ ഗ്യമല്ലാതാകുമോ എന്ന ഭയവും അസ്ഥാനത്തല്ല. അത് നേരിടാൻ കൈക്കൊള്ളേണ്ട പ്രതിവിധികൾക്കായുള്ള ചർച്ചകൾ അടിയന്തിരമായി നടത്താനൊരുങ്ങുകയാണ് യൂറോപ്യൻ രാജ്യസമൂഹം.

പൊതുവെ എയർ കൊണ്ടീഷണറുകൾ അത്ര പോപ്പുലറല്ലാത്ത യൂറോപ്യൻ രാജ്യങ്ങളിൽ ഇന്നുവരെയുള്ള കണക്കനുസരിച് ഉണ്ടായിരുന്ന AC സ്റ്റോക്ക് മുഴുവൻ ഈ മാസം വിറ്റഴിച്ചുവത്രേ. മാത്രവുമല്ല ഇവിടങ്ങളിൽ ഇപ്പോൾ ഏ.സി വൻതോതിൽ ഇറക്കുമതി ചെയ്യാനും പോകുകയാണ്.

publive-image

Advertisment