എൻജിനീയറിംഗ് കോഴ്സ് പ്രവേശനം: മാർ​ഗരേഖ പരിഷ്കരിച്ച് എ.ഐ.സി.ടി.ഇ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: എൻജിനീയറിംഗ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള ദേശീയ കൗൺസിൽ പരിഷ്കരിക്കുന്നു. ഹയർ സെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്.

Advertisment

publive-image

യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും യോഗ്യതകളിൽ മാറ്റംവരുത്തേണ്ടതുണ്ട്.

ഹയർസെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി കോമ്പിനേഷൻ നിർബന്ധമായി പഠിക്കേണ്ട എൻജിനീയറിംഗ് കോഴ്സുകൾ ചുവടെ ചേര്‍ക്കുന്നു:

എയറോനോട്ടിക്കൽ, സെറാമിക്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഡയറി, ഇലക്ട്രിക്, എനർജി, ഇലക്ട്രോണിക്സ് മെക്കാനിക്കൽ, മറൈൻ, നാനോടെക്നോളജി, ന്യൂക്ലിയർ സയൻസ് ആൻഡ് ടെക്നോളജി, ടെക്സ്റ്റൈൽ, മൈനിങ്. ഐടി, ബയോളജി, ബയോടെക്നോളജി, അഗ്രികൾച്ചറൽ, എൻജിനീയറിംഗ് ഗ്രാഫിക്സ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് - എന്റർപ്രണർഷിപ്പ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, എന്നിവയൊപ്പം കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ടെക്നിക്കൽ വൊക്കേഷണൽ വിഷയങ്ങൾ തുടങ്ങിയവയിൽ ഏതെങ്കിലും മൂന്നെണ്ണത്തിൽ ആകെ 45% മാർക്കുണ്ടെങ്കിൽ ആർക്കിടെക്ചർ, ബയോടെക്നോളജി, ഫാഷൻ ടെക്നോളജി ഉൾപ്പെടെയുള്ള ബി. ഇ. / ബി. ടെക്. കോഴ്സുകൾക്ക് അപേക്ഷിക്കാം.

അഗ്രികൾച്ചർ, ലെതർ ടെക്നോളജി, പാക്കേജിങ് ടെക്നോളജി, ടെക്സ്റ്റൈൽ കെമിസ്ട്രി, പ്രിന്റിങ് എൻജിനീയറിംഗ്, ഫുഡ് എൻജിനീയറിംഗ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്.

Advertisment