Advertisment

സി ഐ ഇ ആർ മദ്രസ്സ പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു

author-image
admin
New Update

ജിദ്ദ: കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആന്റ് റിസർച്ച് (സി ഐ ഇ ആർ) മദ്രസകളുടെ 2020-21 അധ്യയന വർഷത്തെ 5,7 ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു.

Advertisment

publive-image

സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററുകൾക്ക് കീഴിൽ നടക്കുന്ന സി ഐ ഇ ആർ മദ്രസ്സകളിലെ 100 ശതമാനം വിദ്യാർത്ഥികളും പരീക്ഷയിൽ വിജയിച്ചു.ആയിഷ ആലുങ്ങൽ - ജിദ്ദ , ഹനീൻ നഫീസ ഷമീർ - ദമ്മാം, ജസാ ഫാത്തിമ - ജിദ്ദ, ജസീൽ അഹമ്മദ് - ജിദ്ദ , മിൻഹാ ബഷീർ - ജിദ്ദ, മുഹമ്മദ് റിസ്‌വാൻ - ജുബൈൽ, നുമ ഫാത്തിമ - ജിദ്ദ, ഷാരിഖ് മുസ്തഫ - ജിദ്ദ എന്നിവർ അഞ്ചാം ക്ലാസിലുംഫൈഹ മുഹമ്മദ് റഫീഖ്- ദമ്മാം, ഹംന ഇംതിയാസ് - റിയാദ് , ലാനിക മുസമ്മിൽ - ദമ്മാം, നാസിം അസ്‌കർ - ജിദ്ദ, ഫാത്തിമ നഹ്‌ല - ദമ്മാം, സിയ വി കെ - ജുബൈൽ എന്നിവർ ഏഴാം ക്ലാസിലും മുഴുവൻ വിഷയങ്ങളിലും A + (എ പ്ലസ് ) നേടി.

കോഴിക്കോട് സി ഐ ഇ ആർ ആസ്ഥാനത്തു നടന്ന പ്രോഗ്രാമിൽ സി ഐ ഇ ആർ ചെയർമാൻ ഡോ. ഇ കെ അഹമ്മദ് കുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമിതി യോഗത്തിൽ കൺവീനർ ഡോ. ഐ പി അബ്ദുസ്സലാം, കെ അബൂബക്കർ മൗലവി പുളിക്കൽ, വഹാബ് നന്മണ്ട, എം ടി അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കും സൗദി ഇന്ത്യൻ ഇസ്ലാഹി നേതാക്കൾ ആശംസകൾ അറിയിച്ചു . പരീക്ഷ ഫലം www.cier.co.in എന്ന സൈറ്റിൽ ലഭ്യമാണ്

examination result
Advertisment