Advertisment

പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് പോയി, വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തി വീണ്ടും സ്വകാര്യ ഫോട്ടോകള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയ പ്രവാസി പിടിയില്‍

author-image
Charlie
Updated On
New Update

publive-image

വെള്ളറട: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുലശേഖരം ചക്രപാണി മണിയന്‍കുഴി ആമ്ബാടി ചാനല്‍ക്കരവീട്ടില്‍ പ്രകാശ് (27) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ മടങ്ങിയെത്തി. മുന്‍പ് രഹസ്യമായി പകര്‍ത്തിയ സ്വകാര്യ ഫോട്ടോകള്‍ വീണ്ടും അയച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ് തമിഴ്നാട്ടിലെ തിരുപ്പൂര്‍, തേനി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൃദുല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എസ്.കുമാര്‍, സിവിള്‍ പൊലീസ് ഓഫീസര്‍മാരായ പ്രഭുല ചന്ദ്രന്‍, അനീഷ്, പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisment