Advertisment

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധി; മുഖത്തെ ചുളിവുകൾ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ മാതളനാരങ്ങയുടെ തൊലിയും കുരുവും

author-image
സത്യം ഡെസ്ക്
Updated On
New Update

മാതളത്തിന്‍റെ ഗുണം നമ്മളിൽ പലർക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫലമാണ് മാതളം. ഇത് ബാക്ടീരിയല്‍ അണുബാധകളെ തടയാന്‍ സഹായിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നു.

Advertisment

publive-image

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്.

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ. മാതള നാരങ്ങയുടെ തൊലിക്ക് സൂഷ്മ ജീവികളെ ചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ആന്റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഉള്ളതിനാല്‍ ചര്‍മ്മത്തിനുണ്ടാവുന്ന അണുബാധയ്ക്ക് പരിഹാരം നല്‍കാന്‍ ഇവയ്ക്ക് കഴിയും. ചര്‍മ്മം തൂങ്ങുന്നത് ഇവ തടയുന്നത് വഴി ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. മാതളനാരങ്ങയുടെ തൊലിയും കുരുവും മുഖത്തെ ചുളിവുകൾ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു

Advertisment