Advertisment

വീട്ടില്‍ ഇരുന്ന് മുഖം വാടില്ല, വീട്ടിലുണ്ടാക്കാം രണ്ട് ഫേസ്പായ്ക്ക്

New Update

കോവിഡും ലോക്‌ഡൗണും നമ്മുടെ ദൈനംദിന ജീവിതത്തെ വളരെയധികം മാറ്റിമറിച്ചിരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ഓൺലൈൻ മീറ്റിങ്ങുകളും ലാപ്ടോപിനു മുമ്പിൽ ചെലവിടുന്ന മണിക്കൂറുകളും മാത്രമായി ജീവിതം ചുരുങ്ങിപോകുന്നു. സലൂണുകൾ സന്ദർശിക്കാനോ ചർമസംരക്ഷണത്തിനോ യാതൊരു വഴിയുമില്ലാതെ വലയുകയാണ് പലരും.

Advertisment

publive-image

എന്നാൽ വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ചില ഫേസ് മാസ്കുകൾ ഉപയോഗിച്ചു കൊണ്ട് ചർമത്തിനു നല്ല തിളക്കം നല്കാൻ കഴിയും. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ ഫേസ് മാസ്കുകൾ മുഖത്തുപുരട്ടാം, രാവിലെ എഴുന്നേൽക്കുമ്പോൾ കഴുകി കളയുകയും ചെയ്യാം.

മുട്ട ഫേസ് മാസ്ക്ക്

മുട്ടയുടെ മഞ്ഞ മാറ്റി വെള്ള മാത്രം എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ടിനു ശേഷം കഴുകി

കളയാം. താല്പര്യമുള്ളവർക്ക് ഒരു രാത്രി മുഴുവൻ ഇതു മുഖത്ത് സൂക്ഷിക്കാം. ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.

മുട്ടയുടെ വെള്ളയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ ചർമത്തിനു തിളക്കം നൽകുന്നതിനൊപ്പം അകാല വാർധക്യത്തെ ചെറുക്കുന്നു. കൂടാതെ, ചർമത്തിനു ദൃഢത നൽകുകയും ചെയ്യുന്നു. മുഖത്തുവീഴുന്ന ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെയെല്ലാം പ്രതിരോധിക്കാൻ മുട്ടയുടെ വെള്ളയ്ക്കു കഴിയും.

തക്കാളി ഫേസ് മാസ്ക്

സാമാന്യ വലുപ്പത്തിലുള്ള ഒരു തക്കാളിയെടുത്തു രണ്ടായി മുറിക്കുക. രണ്ടു ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ എടുത്തു മുറിച്ചുവച്ച തക്കാളി അതിൽ മുക്കിയതിനു ശേഷം മുഖത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം വീണ്ടും ഇതാവർത്തിക്കുക. തക്കാളിയും പാലും മിക്സ് ചെയ്തും മുഖത്ത് പുരട്ടാവുന്നതാണ്. ഈ കൂട്ട് മുഖത്ത് പുരട്ടിയതിനു രാവിലെ എഴുന്നേറ്റു തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് - മൂന്ന് തവണഇങ്ങനെ ചെയ്യാം.

തക്കാളി, മുഖക്കുരുവിനെ ചെറുക്കുകയും മുഖത്തിനു തിളക്കം നൽകുകയും ചെയ്യുന്നു. സൂര്യനിൽ നിന്നുള്ള കഠിനമായ ചൂടിനാൽ ഉണ്ടാകുന്ന കറുത്ത പാടിനെ നീക്കം ചെയ്യാനും മൃദുത്വം നൽകാനും ഈ ഫേസ് മാസ്ക്കിന് സാധിക്കും.

face mask
Advertisment