നിങ്ങളുടെ ചര്‍മ്മം വരണ്ടതാണോ..തൈരും കടലമാവും ഇങ്ങനെ ഉപയോഗിച്ചാല്‍ ചര്‍മ്മം മൃദുവാകും

സത്യം ഡെസ്ക്
Thursday, July 9, 2020

ചര്‍മ്മത്തെ പുറംതള്ളാന്‍ ഈ ഫെയ്‌സ് സ്‌ക്രബിന്റെ ഏറ്റവും മികച്ച ഗുണം അത് ചര്‍മ്മത്തെ വരണ്ടതാക്കില്ല എന്നതാണ്. ചര്‍മ്മത്തിലെ അധിക എണ്ണ നീക്കി ചര്‍മ്മത്തിന്റെ പി.എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും. അതിനാല്‍, ഈ കൂട്ട് കോമ്പിനേഷന്‍ ചര്‍മ്മത്തിന് അനുയോജ്യമാണ്.

എങ്ങനെ തയ്യാറാക്കാം

കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്‍, കടല മാവ്: 1/2 ടീസ്പൂണ്‍, ഓറഞ്ച് തൊലി പൊടി: 1/4 ടീസ്പൂണ്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. തൈര് അല്ലെങ്കില്‍ കടലമാവ് എന്നിവയുടെ അളവ് അനുസരിച്ച് ക്രമീകരിക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക.15-20 മിനിറ്റ് കഴിഞ്ഞ് മുഖം സ്‌ക്രബ് ചെയ്ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം മോയ്‌സ്ചുറൈസര്‍ പ്രയോഗിക്കുക.

തൈരും കറുവപ്പട്ടയും: പാടുകള്‍ കുറയ്ക്കുന്നതിന് കോമ്പിനേഷന്‍ ചര്‍മ്മത്തില്‍ പാടുകള്‍ കുറയ്ക്കാന്‍ ചികിത്സിക്കുമ്പോള്‍ വരണ്ട ഭാഗങ്ങള്‍ കൂടുതല്‍ വരണ്ടതാകുന്നു. എന്നാല്‍ ഒരു ശരിയായ ഫെയ്‌സ് പായ്ക്ക് ഇതിനു പരിഹാരം നല്‍കുന്നതാകുന്നു. തൈരും കറുവപ്പട്ടയും ചേര്‍ത്ത് നിങ്ങളുടെ ചര്‍മ്മത്തില്‍ ഇതിനായി പുരട്ടാവുന്നതാണ്.

കറുവപ്പട്ട ആദ്യം പാച്ച്‌ടെസ്റ്റ് നടത്തി ഉപയോഗിക്കുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കുന്നതിനും പതിവായി ഉപയോഗിക്കുന്നതിലൂടെ പാടുകള്‍ കുറക്കാനും സഹായിക്കുന്നു.

×