Advertisment

ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന മൂന്നു ഫേസ് പാക്കുകള്‍

New Update

മുഖത്തെ കറുത്ത പാടുകൾ പലരെയും ബാധിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം.

Advertisment

publive-image

മുഖക്കുരുവിന്‍റെ പാടുകളാകാം ചിലര്‍ക്ക്. മറ്റുചിലര്‍ക്ക് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുംഅധികമായിരിക്കും. ചര്‍മ്മത്തിലെ കറുത്ത പാടുകളെ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

ഒന്ന്...

അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത്

മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

രണ്ട്.

ഒരു ടീസ്പൂണ്‍ ശര്‍ക്കര പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാനീര്

എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം

കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ടുതവണ ചെയ്യുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ മാറ്റാനും ചര്‍മ്മം മൃദുലമാകാനും സഹായിക്കും.

മൂന്ന്

ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ

മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

face pack
Advertisment