533 മില്യണ്‍ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ഡാറ്റ ശനിയാഴ്ച ചോര്‍ന്നതായാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യ ഡാറ്റയും ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
533 മില്യണ്‍ ആളുകളുടെയും ഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡികള്‍, മറ്റ് വിവരങ്ങള്‍ തുടങ്ങിയവയാണ് ചോര്‍ന്നത്. നിങ്ങളുടെ ഡാറ്റയും ചോര്‍ന്നോ എന്ന് പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ ഡാറ്റ ചോര്‍ന്നോ എന്ന് എങ്ങനെ പരിശോധിക്കാം ?
നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നോ എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ചില വെബ്സൈറ്റുകള്‍ ലഭ്യമാണ്. haveibeenpwned.com എന്ന വെബ്സൈറ്റാണ് അതില്‍ പ്രധാനം. നിങ്ങളുടെ ഡാറ്റ ചോര്‍ന്നോ എന്ന് ഈ വെബ്സൈറ്റ് വഴി എങ്ങനെ കണ്ടെത്താമെന്ന് താഴെ ചേര്‍ക്കുന്നു.
- haveibeenpwned.com എന്ന യു.ആര്.എലിലേക്ക് പ്രവേശിക്കുക.
- 'സര്‍ച്ച് ബാറി'ല്‍ നിങ്ങളുടെ ഇ-മെയില്‍ ഐഡി നല്കി എന്റര്‍ ചെയ്യുക
- തുടര്‍ന്ന് നിങ്ങള്‍ക്ക് ചോര്‍ന്ന ഡാറ്റകളുടെ ലിസ്റ്റ് ലഭ്യമാകും. നിങ്ങളുടെ ഡാറ്റ മുമ്പ് ചോര്‍ന്നിട്ടുണ്ടെങ്കില്‍, അത് ചോര്‍ത്തിയ കമ്പനികളുടെയും പട്ടിക ലഭിക്കും.
- നിങ്ങളുടെ ഇ-മെയില്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍, ഉടനടി പാസ്വേഡ് മാറ്റി അക്കൗണ്ട് സുരക്ഷിതമാക്കേണ്ടതാണ്.
- നിങ്ങളുടെ വ്യക്തിഗത ഐഡന്റിറ്റി ഡോക്യുമെന്റുകള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അവയും അപ്ഡേറ്റ് ചെയ്യുക
- കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ പാസ്വേഡുകള് മാറ്റുക.
'പാസ്വേഡ് മാനേജറു'കള്‍ ഉപയോഗിക്കുന്നത് നല്ലതാണ് <'വണ്പാസ്വേഡ്' (1password), 'ലാസ്റ്റ്പാസ്' (LastPass ), 'കീപ്പര്‍' (Keeper) തുടങ്ങിയവ>. പെയ്ഡ് സര്‍വീസുകളായ ഇത്തരം പാസ്വേഡ് മാനേജറുകള്‍ സങ്കീര്‍ണമായ പാസ്വേഡുകള് സൃഷ്ടിച്ച് ഹാക്കിംഗില്‍ നിന്ന് രക്ഷപ്പെടുത്തും.
ഫേസ്ബുക്ക് ഡാറ്റ ചോര്‍ച്ച
ലോകമെമ്പാടുമുള്ള 533 മില്യണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. 106 രാജ്യങ്ങളിലുള്ളവരുടെ ഡാറ്റ ചോര്‍ന്നു. യുഎസിലെ 32 മില്യണ്‍ പേരുടെയും, യുകെയിലെ 11 മില്യണ്‍ പേരുടെയും, ഇന്ത്യയിലെ ആറു മില്യണ്‍ പേരുടെയും ഡാറ്റയാണ് ചോര്‍ന്നത്.