Advertisment

മുകേഷ് അംബാനി ഫെരാരിയുടെ എസ്.എഫ്90 സ്‌ട്രേഡേല്‍ സ്വന്തമാക്കി

author-image
admin
New Update

ഇന്ത്യയുടെ ശതകോടീശ്വരന്‍ മുകേഷ് അംബാനി ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെരാരിയുടെ എസ്.എഫ്90 സ്‌ട്രേഡേല്‍ എന്ന സ്‌പോര്‍ട്‌സ് കാര്‍ സ്വന്തമാക്കി . ഇന്ത്യയില്‍ 7.5 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഏകദേശം ഏഴു കോടിയോളം രൂപ വില വരുന്ന റോള്‍സ് റോയിസ് കള്ളിനനായിരുന്നു കഴിഞ്ഞ മാസം അദ്ദേഹം ഗ്യാരേജിലേക്ക് എത്തിച്ചത്.

Advertisment

publive-image

ഫെരാരിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എസ്.എഫ്90 സ്‌ട്രേഡേല്‍. റിപ്പോര്‍ട്ട് പ്രകാരം ആകര്‍ഷകമായ റേസിങ്ങ് റെഡ് നിറത്തിലുള്ള മോഡലാണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മുംബൈയിലെ വീടിന് മുന്നില്‍ നിന്നുള്ള എസ്.എഫ്90 സ്‌ട്രേഡേലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കേവലം 2.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. 6.7 സെക്കന്റില്‍ 200 കിലോമീറ്റര്‍ വേഗതയിലെത്തും. മണിക്കൂറില്‍ 340 കിലോമീറ്ററാണ് പരമാവധി വേഗത. ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് 4.0 ലിറ്റര്‍ വി8 എന്‍ജിനൊപ്പം മൂന്ന് ഇലക്‌ട്രിക്ക് മോട്ടോറുമാണ് ഈ വാഹനത്തിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന്‍ 780 പി.എസ്. പവറും ഇലക്‌ട്രിക് മോട്ടോറുകള്‍ 220 പി.എസ്. പവറും സൃഷ്ടിക്കുന്നുണ്ട്.

FARARI SPORTS CAR
Advertisment