Advertisment

ബംഗാളിൽ 13 ടിവി താരങ്ങൾ ബിജെപിയിൽ

author-image
കൃഷ്ണന്‍കുട്ടി
Updated On
New Update

publive-image

Advertisment

കൊൽക്കത്ത ∙ സിനിമാ താരങ്ങളെ ലോക്സഭാംഗങ്ങളാക്കിയ തൃണമൂൽ കോൺഗ്രസിനു പിന്നാലെ ബംഗാളിൽ 13 ടിവി താരങ്ങൾ ബിജെപിയിൽ ചേർന്നു. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് താരങ്ങൾ പാർട്ടി അംഗത്വം സ്വീകരിച്ചത്.

ടിവി സീരിയൽ താരങ്ങളായ ഋഷി കൗശിക്, പർണോ മിത്ര, കാഞ്ചന മൊയ്‌ത്ര, രൂപഞ്ജന മിത്ര, ബിശ്വജിത് ഗാംഗുലി, ദേബ് രഞ്ജൻ നാഗ്, അരിന്ദം ഹാൽഡർ, മൗമിത ഗുപ്ത, അനിന്ദ്യ ബാനർജി, സൗരവ് ചക്രവർത്തി, രൂപ ഭട്ടാചാര്യ, അഞ്ജന ബസു, കൗശിക് ചക്രവർത്തി എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

സിനിമാ താരങ്ങളായ മിമി ചക്രവർത്തി, നുസ്രത്ത് ജഹാൻ എന്നിവർ തൃണമൂൽ ടിക്കറ്റിൽ മത്സരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. ബംഗാളിലെ ബസീര്‍ഹട്ടിൽ നിന്നു മൂന്നരലക്ഷം വോട്ടുകൾക്കാണ് നുസ്രത്ത് ജയിച്ചത്.

ബംഗാളിൽ ഇപ്പേൾ ബിജെപിയിൽ ചേരുന്നത് അപകടസാധ്യതയുള്ള കാര്യമാണെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു. ബിജെപി അംഗങ്ങളെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ ബിജെപിയിൽ ചേരാൻ തീരുമാനിച്ച താരങ്ങളുടെ ധൈര്യം അംഗീകരിക്കുന്നതായും ദിലീപ് ഘോഷ് പറഞ്ഞു.

bjp
Advertisment