Advertisment

എം.സി. കമറുദ്ദീനെതിരെ അഞ്ച് വഞ്ചനാ കേസുകള്‍ കൂടി; ചന്തേര പൊലീസ് സ്റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍; എം.എല്‍.എയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ചിന്‌

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ എം.സി കമറുദ്ദീനെതിരെ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍. ചന്തേര പൊലീസ് അഞ്ച് വഞ്ചനാ കേസുകള്‍ കൂടി രജസ്റ്റിര്‍ ചെയ്തു. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് സ്‌റ്റേഷനില്‍ മാത്രം 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എംസി കമറുദ്ദീൻ എംഎൽഎക്കും എംഡി പൂക്കോയ തങ്ങൾക്കുമെക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷിനാണ് അന്വേഷണ ചുമതല. എം.സി കമറുദ്ദീന്‍ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷ്ണല്‍ എന്ന ജുവലറിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Advertisment