Advertisment

തെലങ്കാനയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ വന്‍ തീപിടിത്തം; ആറ് ജീവനക്കാര്‍ വെന്തുമരിച്ചു;  പ്ലാന്റില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നു

New Update

ഹൈദരാബാദ്: തെലങ്കാനയില്‍ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് ജീവനക്കാര്‍ മരിച്ചു. അഗ്നിബാധയെ തുടര്‍ന്ന് പ്ലാന്റില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നു.

Advertisment

publive-image

കൃഷ്ണ നദിയിലെ ശ്രീശൈലം ഡാമില്‍ ഭൂമിക്കടിയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതോല്‍പ്പാദന പ്ലാന്റിലാണ് വ്യാഴാഴ്ച രാത്രിയില്‍ അഗ്നിബാധ ഉണ്ടായത്. തെലങ്കാന- ആന്ധ്രാപ്രദേശ് അതിര്‍ത്തിയാലാണ് പ്ലാന്റ്.

പവര്‍ സ്റ്റേഷന്റെ നാലാമത്തെ യൂണിറ്റിലെ വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് തീ ഉയര്‍ന്നത്. ജീവഹാനി സംഭവിച്ച ഒരു ജീവനക്കാരനെ തിരിച്ചറിഞ്ഞു. മറ്റു അഞ്ചുപേരെ തിരിച്ചറിയുന്നതിനുളള ശ്രമം തുടരുകയാണ്.

 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയ പത്തുപേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നി ബാധയെ തുടര്‍ന്ന് പവര്‍ പ്ലാന്‍ ഇരിക്കുന്ന ടണലില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

fire accident
Advertisment