Advertisment

ആസ്മയ്ക്കും കേള്‍വിക്കുറവിനും മത്തി ഉത്തമ പരിഹാരം

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

മലയാളിയുടെ പ്രിയപ്പെട്ട മത്തി, ആസ്‌മ കേള്‍വിക്കുറവ്‌ തുടങ്ങിയ തടയാനുള്ള ദിവ്യ ഔഷധമാണെന്ന്‌ അമേരിക്കയില്‍ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ നടന്ന പഠനമാണ്‌ ഇങ്ങനെയൊരു കണ്ടെത്തലിലെത്തിയത്‌. 1991 മുതല്‍ 2009 വരെ, 65215 നഴ്സുമാര്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പരിശോധിച്ചാണ്‌ അമേരിക്കയിലെ ഏതാനും ശാസ്‌ത്രജ്ഞര്‍ ഉപസംഹാരത്തിലെത്തിയത്‌.

Advertisment

publive-image

ഇക്കാലയളവില്‍, കേള്‍വിക്കുറവുമായി ബന്ധപ്പെട്ട്‌ 11,606 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. വളരെ അപൂര്‍വമായി മാത്രം മത്സ്യം ഭക്ഷിച്ചിരുന്നവരും സ്ഥിരമായി കഴിച്ചിരുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആഴ്‌ചയില്‍ കുറഞ്ഞത്‌ രണ്ട്‌ തവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നവരില്‍, കേള്‍വിക്കുറവിന്‍റെ പ്രശ്‌നം 20 ശതമാനത്തോളം കുറവാണെന്ന്‌ കണ്ടെത്തുകയായിരുന്നു.

മത്തി പോലെ, എണ്ണയുടെ അളവ്‌ കൂടുതലുള്ള മത്സ്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ക്കും മറവിക്കും എന്തിന്‌ ക്യാന്‍സറിനെ പോലും തടയാന്‍ പ്രാപ്‌തമാണെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന, ഒഴിച്ചുകൂടാനാവാത്ത ഒരു പ്രശ്‌നമാണ്‌ കേള്‍വിക്കുറവ്‌. 2008ല്‍ നടന്ന പഠനങ്ങള്‍ പ്രകാരം, പ്രായമാകുമ്പോള്‍ ഉണ്ടാകാറുള്ള പേശിസംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കുന്നതിനും എണ്ണ നിറഞ്ഞ മത്സ്യങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ കണ്ടെത്തിയിരുന്നു.

fish health
Advertisment