Advertisment

രാജ്യം 12.8ശതമാനം വളര്‍ച്ച നേടുമെന്ന്‌ റേറ്റിങ്‌ ഏജന്‍സി ഫിച്ചിന്റെ റിപ്പോര്‍ട്ട്‌

author-image
admin
New Update

publive-image

പ്രമുഖ റേറ്റിങ്‌ ഏജന്‍സിയായ ഫിച്ച്‌ ഇന്ത്യയുടെ വളര്‍ച്ച നിരക്ക്‌ 11 ശതമാനത്തില്‍ നിന്ന്‌ 12.8 ശതമാനമായി ഉയര്‍ത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുപാതമാണ്‌ ഉയര്‍ത്തിയത്‌. സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ലോബൽ ഇക്കണോമിക് ഔട്ട്‌ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്‌കരിച്ചിരിക്കുന്നത്.

കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിൽനിന്ന് രാജ്യം വിമുക്തമാകുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണെന്നാണ് ഫിച്ച് വിലയിരുത്തുന്നത്. മൂന്നാം പാദത്തിൽ 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലംപാദത്തിലെത്തിയപ്പോൾ 0.4 ശതമാനം വളർച്ചനേടിയതായി റിപ്പോർട്ടിൽ പറയുന്നു.

Advertisment