Advertisment

'ഫിച്ചും' ഇന്ത്യക്ക് 'വില' കുറച്ചു

New Update

റിസര്‍വ് ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ 'ഫിച്ച്‌റേറ്റിഗും' ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചു.

Advertisment

publive-image

2020 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തികവര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ചാ അനുമാനം 4.6 ശതമാനമായാണു കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്.

മൂഡീസിന്റെ 4.9 ശതമാനം, എ.ഡി.ബി.യുടെ 5.1 ശതമാനം, ആര്‍.ബി.ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാള്‍ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പാ ആവശ്യകത കുറഞ്ഞതും ഉപഭോക്താക്കള്‍ക്കിടയില്‍ ആത്മവിശ്വാസം ചോര്‍ന്നതും വ്യാപാരത്തിലുണ്ടായ ഇടിവുമാണ് വളര്‍ച്ചാഅനുമാനം താഴ്ത്താന്‍ കാരണം. അതേസമയം, ഇന്ത്യയുടെ റേറ്റിങ് സുസ്ഥിരതയുള്ളതും 'ബി.ബി.ബി.' ആയും നിലനിര്‍ത്തി. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജി.ഡി.പി. ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി.

2020-21ല്‍ 5.6 ശതമാനമായും 2021-22-ല്‍ 6.5 ശതമാനമായും ജി.ഡി.പി. വളര്‍ച്ച തിരിച്ചുകയറുമെന്നും 'ഫിച്ച്' വിലയിരുത്തുന്നു. റിസര്‍വ് ബാങ്ക് 2020-ല്‍ മുഖ്യ വായ്പാനിരക്കായ റിപോയില്‍ 0.65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും റേറ്റിങ് ഏജന്‍സി വിലയിരുത്തുന്നു. 2019 ഫെബ്രുവരി മുതല്‍ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് വരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ദുര്‍ബലമായ മാക്രോ ഇക്കണോമിക് പശ്ചാത്തലം ഇന്ത്യന്‍ എന്‍.ബി.എഫ്.സി വ്യവസായത്തെ മൊത്തത്തില്‍ തൂക്കിനോക്കുന്ന നിലവിലുള്ള ഫണ്ടിംഗ്, വളര്‍ച്ച, ആസ്തി-ഗുണനിലവാരമുള്ള സമ്മര്‍ദ്ദങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും, ഇത് 2020 ലെ നെഗറ്റീവ് വീക്ഷണത്തിന് അടിവരയിടുന്നു- ഫിച്ച് റേറ്റിംഗ് പറയുന്നു.

india fitch rating
Advertisment