Advertisment

ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻറെ ആഭിമുഖ്യത്തിൽ ' മീറ്റ് ദി ക്യാൻഡിഡേറ്റ്സ് ' 23 - ന് ബുധനാഴ്ച വൈകിട്ട് 8 :15 ന്.

author-image
ജോബി ജോസഫ്, യു എസ്, Ph: 209 531 8489
Updated On
New Update

(രാജു ശങ്കരത്തിൽ, ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയൻ പി.ആർ.ഓ )

Advertisment

publive-image

മേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമാ 2020 - 2022 കാലയളവിലേക്കുള്ള പ്രവർത്തനസമിതിയുടെ വിവിധ തസ്തികളിലേക്കുള്ള വാശിയേറിയ മത്സരങ്ങളുടെ . കലാശക്കൊട്ടിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ, ആ സ്ഥാനാർത്ഥികളെ പരിചയപ്പെടുവാനും, അവരുടെ അഭിപ്രായങ്ങളും ആശയങ്ങളും നയങ്ങളും വ്യക്തമാക്കുവാനും, ഫോമയുടെ നന്മയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള അവരവരുടെ സ്വന്തം കാഴ്ചപ്പാടുകളും, വരുത്തേണ്ടതായ മാറ്റങ്ങളും എന്തൊക്കെയാണെന്ന് നമുക്ക് ചോദിച്ചറിയുവാനും ഇതാ ഒരു സുവർണ്ണാവസരം ഒരുങ്ങുന്നു. സെപ്റ്റംബർ 23 - ബുധനാഴ്ച വൈകിട്ട് 8 :15 ന് ഫോമാ മിഡാറ്റ്ലാന്റിക്ക് റീജിയനാണ് ' മീറ്റ് ദി ക്യാൻഡിഡേറ്റ്സ്' എന്ന പ്രോഗ്രാമിലൂടെ ഈ അവസരമൊരുക്കുന്നത് .

ഫോമാ ഇന്റർനാഷനൽ കണ്‍വന്‍ഷനു മുന്നോടിയായി എല്ലാ പ്രാവശ്യവും ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ വിപുലമായ പ്രോഗ്രാമോടുകൂടി നടത്തി വരാറുള്ള “മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് ‘ എന്ന ഈ പ്രോഗ്രാം ഇത്തവണ കോവിഡിന്റെ നിയമ പരിധികൾക്ക് വിധേയമായി സൂമിൽ കൂടിയാണ് അരങ്ങേറുന്നത് .

ഇതിനോടകം ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരിക്കുന്ന അനിയൻ ജോർജ്ജ്, ഡോക്ടർ തോമസ് തോമസ്, സെക്രട്ടറി സ്ഥാനാർത്ഥികളായ സ്റ്റാൻലി കളത്തിൽ, T ഉണ്ണികൃഷ്ണൻ, ട്രഷറാർ സ്ഥാനാർത്ഥികളായ തോമസ് ടി. ഉമ്മൻ, പോൾ ജോൺ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ സിജിൽ പാലയ്ക്കലോടി, രേഖാ ഫിലിപ്പ്, പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥികളായ ജോസ് മണക്കാട്ട്, അശോക് പിള്ള, ജോയിന്റ് ട്രഷറാറായി മത്സരിക്കുന്ന തോമസ് ചാണ്ടി, ബിജു തോണിക്കടവിൽ, നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാനായി മത്സരിക്കുന്ന ജോർജ്ജ് തോമസ്, പോൾ സി. മത്തായി, ജോൺ സി. വർഗീസ് എന്നിവരോടൊപ്പം മറ്റ് പൊസിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളും “മീറ്റ് ദ കാന്‍ഡിഡേറ്റ്‌സ് ‘ എന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.

ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സൂം വഴി ജോയിൻ ചെയ്യേണ്ടാതായ ഐ.ഡി നമ്പർ 846 3959 0175.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബോബി തോമസ് (മിഡ് അറ്റ്ലാന്റിക്ക് റീജിയൻ വൈസ് പ്രസിഡന്റ്) 862 812 0606 . ജെയിംസ് ജോർജ്ജ് (മോഡറേറ്റർ) 973 985 8432

Advertisment