ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ !

ഹെല്‍ത്ത് ഡസ്ക്
Tuesday, August 6, 2019

ന്ന് മിക്കവരിലും കണ്ടുവരുന്ന രോ​ഗമാണ് ഫാറ്റി ലിവർ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണ് ഫാറ്റി ലിവർ. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഭക്ഷണം നിയന്ത്രിച്ചാൽ ഒരു പരിധി വരെ ഫാറ്റി ലിവർ തടയാനാകും. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്.

ഒന്ന്…

ഫാറ്റി ലിവർ തടയാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. പച്ചനിറത്തിലുള്ള ഇലക്കറികൾ ധാരാളം കഴിച്ചാൽ ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇലക്കറികൾ ഫാറ്റിലിവർ രോഗം തടയുമെന്ന് കണ്ടെത്തിയത്.

രണ്ട്…

ഫാറ്റി ലിവർ പ്രശ്​നങ്ങൾ തടയുന്നതിന്​ ഏറ്റവും നല്ലതാണ് ബ്രോക്കോളി​. പോഷകഗുണമുള്ള ബ്രോക്കോളി സാലഡായോ അല്ലാതെയോ കഴിക്കാം. ബ്രോക്കോളി കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിയുന്നത് തടയാൻ സഹായിക്കുന്നു.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി.

മൂന്ന്…

ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് വാൾനട്ട്. കരളിലെ കൊഴുപ്പ് അകറ്റാൻ വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും.

×