Advertisment

ഭാരത സംസ്ക്കാരത്തിനും കേരളത്തിൻ്റെ കരുതലിനും നന്ദി അറിയിച്ച് വിദേശ വനിത

New Update

തിരുവനന്തപുരം:'ദൈവത്തിൻ്റെ സ്വന്തം നാട് കേരളം' തന്നെയെന്ന് വിദേശ വനിത വനജ ആനന്ദ. അതിഥികളെ കരുതുന്നതും ബഹുമാനിക്കുന്നതും ഭാരത സംസ്ക്കാരത്തിൻ്റെ മഹത്വമാണെന്നും കേരളത്തിൻ്റെ കരുതലിന് നന്ദി അറിയിക്കുന്നതായി വിദേശ വനിത മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരളത്തിലെത്തിയ വിദേശ വനിതയാണ് 80-ൽ അധികം ദിവസം ചികിത്സയിലും നിരീക്ഷണത്തിലും കഴിയേണ്ടി വന്നത്.

Advertisment

publive-image

രാഷ്ട്രത്തിൻ്റെ പ്രധാനമന്ത്രിക്കും കേരളത്തിൻ്റെ മുഖ്യ മന്ത്രിക്കും നന്ദി അറിയിച്ച്‌ തയ്യാറാക്കിയ കത്ത് സുഹൃത്തും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.ജോൺസൺ വി. ഇടിക്കുള മുഖേനയാണ് അയച്ചത്.ന്യൂറോ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ അമേരിക്കൻ എഴുത്തുകാരിയായ വനജ ആനന്ദ, വിദ്യാഭ്യാസ രോഗശാന്തി, ഓട്ടിസത്തിൽ വൈദഗ്ദ്ധ്യം,സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളുടെ ക്ഷേമം എന്നീ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ എത്താറുണ്ട്.നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഗ്ലോബൽ പീസ് വിഷൻ ഡയറക്ടർ, ലിവിങ്ങ് വാട്ടർ മിഷൻ കോർഡിനേറ്റർ,എച്ച്.ആർ.ഡി.എസ് ഇന്ത്യയുടെ ഇൻ്റർനാഷണൽ വൊളൻ്റിയർ കൂടിയായ അവർ ഇന്ത്യൻ സംസ്കാരത്തെ വളരെയധികം ഇഷ്ടപ്പെടുന്നതുമൂലം ഔദ്യോഗികമായി വനജ ആനന്ദ എന്ന ഇന്ത്യൻ പേരും സ്വീകരിച്ചു.2018ൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നിരവധി സഹായം നല്കിയിട്ടുണ്ട്.

അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിലെ കുട്ടികളുടെ സമഗ്ര പുരോഗതിക്കായി പ്രവർത്തിക്കുന്നതിന് എച്ച്.ആർ.ഡി.എസിൻ്റെ ക്ഷണപ്രകാരം മാർച്ച് 16ന് ദില്ലിയിൽ നിന്നും കേരളത്തിലെത്തി.എയർപോർട്ടിൽ വച്ച് പനിയുണ്ടെന്ന് പരിശോധനയിൽ മനസ്സിലായതിനാൽചികിത്സയിലും നീരീക്ഷണത്തിലും ആയിരുന്നു ഇവർ. രാജ്യത്ത് ലോക്ക് ഡൗൺ ഉണ്ടായതിനെ തുടർന്ന് പ്രത്യേക അനുമതിയോട് ഏപ്രിൽ 1ന് കൊല്ലം മെഡിക്കൽ കോളജിൽ നിന്നും സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസിൽ അട്ടപ്പാടിയിലേക്ക് പോകവേ മുക്കാലി ചെക്ക് പോസ്റ്റിൽ വെച്ച് പോലീസ്,ആരോഗ്യ വകുപ്പ്,റവന്യൂ ഉദ്യേഗസ്ഥർ ഇവരെ തടഞ്ഞു.ലോക്ക്ഡൗൺ മൂലം അട്ടപാടിയിലേക്ക് അയയ്ക്കാത് പാലക്കാട് സർക്കാർ ജില്ലാ ആശുപത്രിയിൽ വീണ്ടും നിരീക്ഷണത്തിലാക്കി.എച്ച്.ആർ ഡി.എസ് ഡയറക്ടർ അജി കൃഷ്ണൻ ,മീഡിയ സെൽ ചെയർമാൻ എസ്.ചന്ദ്രമോഹൻ എന്നിവരുടെ ഇടപെടൽ മൂലം പാലക്കാട് ജില്ലാ കലക്ടർ ബാലമുരളി ഇടപെട്ട് വനജ ആനന്ദയ്ക്ക് കെ.ടി.ഡി.സിയുടെ മണ്ണാർകാട് ഗസ്റ്റ് ഹൗസിൽ താമസവും ഭക്ഷണവും ഒടുവിൽ ഒരുക്കി.

ഏപ്രിൽ 16 മുതൽ ജൂൺ 5 വരെ ഉള്ള ഗസ്റ്റ് ഹൗസിലെ ജീവിതം അവിസ്മരണീയവും ആനന്ദകരമായിരുന്നെന്നും ആരോഗ്യ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും സ്നേഹോഷ്മളമായ കരുതലിനും പെരുമാറ്റങ്ങൾക്കും ഹൃദയത്തോട് ചേർത്ത് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.

ഇപ്പോൾ അട്ടപാടിയിലുള്ള എച്ച്.ആർ.ഡി.എസ് ഓഫീസിലെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകയായ വനജ.

foreign women
Advertisment