ചികിത്സയ്ക്കുശേഷം സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

New Update

കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി.

Advertisment

publive-image

താന്‍ തീര്‍ത്തും ആരോഗ്യവാനാണെന്നും ചികില്‍സിച്ച ഡോക്ടര്‍മാരുടെ സംഘത്തിന് നന്ദി പറയുന്നതായും ഗാംഗുലി പ്രതികരിച്ചു. ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ആശുപത്രിയില്‍ പോവുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി ഭവിച്ചു. എനിക്ക് തന്ന മികച്ച പരിചരണത്തിന് വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു നന്ദി പറയുന്നു.

ഞാന്‍ തികച്ചും ആരോഗ്യവാനാണ്. ഉടന്‍തന്നെ യാത്രചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ചുദിവസത്തെ ചികില്‍സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് മടങ്ങവെ ഗാംഗുലി പറഞ്ഞു. വീട്ടിലേക്ക് മാറ്റിയാലും പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

ഇനി ആന്‍ജിയോപ്ലാസ്റ്റി വേണമെങ്കില്‍ ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോശേഷം മതിയെന്നും അദ്ദേഹത്തിന്റെ അവസ്ഥ സാധാരണഗതിയിലായെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. .

gamguli discharge
Advertisment