Advertisment

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വെളുത്തുള്ളി 

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് കൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിനും വളരുന്ന മുടി നല്ല കരുത്തുള്ളതായി മാറുന്നതിനും സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഇനി അല്‍പ സമയം മുടിയുടെ ആരോഗ്യത്തിനും വേണ്ടി കണ്ടെത്താവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. വെളുത്തുള്ളി മുടിക്ക് ആരോഗ്യം നല്‍കുന്നതിന് വേണ്ടി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

Advertisment

publive-image

മുടിയുടെ ആരോഗ്യത്തിന് വേണ്ടി എങ്ങനെ വെളുത്തുള്ളി ഓയില്‍ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി നാല് തുടം വെളുത്തുള്ളി, കാല്‍ക്കപ്പ് വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളുത്തുള്ളി ചെറുതാക്കി അരിഞ്ഞ് ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് ഇട്ട് നല്ലതു പോലെ മൂപ്പിച്ചെടുക്കുക. ചെറിയ തീയില്‍ വേണം മൂപ്പിച്ചെടുക്കാന്‍ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. വെളുത്തുള്ളിയുടെ നിറം മാറുമ്പോള്‍ തീ ഓഫ് ചെയ്ത് അഞ്ച് മിനിട്ടിന് ശേഷം അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് നല്ലതു പോലെ ചൂടാറിക്കഴിഞ്ഞ് അല്‍പ സമയം കഴിഞ്ഞ് ഉപയോഗിക്കാം. വേണമെന്നുണ്ടെങ്കില്‍ അല്‍പം ബ്രഹ്മി പോലും ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ പ്രയോഗിക്കാവുന്നതാണ്.

ഈ എണ്ണ മുടി വളരുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇത് കൊഴിഞ്ഞ മുടി വീണ്ടും വളരുന്നതിന് സഹായിക്കുന്നുണ്ട്. എത്ര വലിയ മുടി കൊഴിച്ചില്‍ ആണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി വെളുത്തുള്ളി എണ്ണ തയ്യാറാക്കാവുന്നതാണ്. മുടി വളരുന്നതോടൊപ്പം തന്നെ മുടിക്ക് നല്ല ഉള്ള് ഉണ്ടാവുന്നതിനും ഈ എണ്ണ സഹായിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നീര്‍ക്കെട്ട്, ചുമ, ജലദോഷം എന്നിവ തോന്നുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

കഷണ്ടിക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് തലയില്‍ തേച്ച് കുളിക്കുന്നതിലൂടെ അത് കഷണ്ടിയെ ഇല്ലാതാക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആത്മവിശ്വാസം കളയുന്ന ഒന്നാണ് കഷണ്ടി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ പരിഹരിക്കുന്നതിന് നമുക്ക് ദിവസവും എന്ന കണക്കില്‍ ഇത് ചെയ്യാവുന്നതാണ്.

എല്ലാ ദിവസവും ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ചെയ്യാവുന്നതാണ്. ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന അതേ സള്‍ഫര്‍ സംയുക്തങ്ങള്‍ തന്നെയാണ് വെളുത്തുള്ളി കൊണ്ട് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതും.

hair growth oil garlic oil hair growth
Advertisment