Advertisment

വായ്‌നാറ്റം അകറ്റാന്‍ പെരുഞ്ചീരകം

New Update

നിത്യജീവിതത്തില്‍ മിക്കവരും പരാതിപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍. ഇവയകറ്റാന്‍ ഫലപ്രദമായൊരു പ്രകൃതിദത്ത മാര്‍ഗം നിര്‍ദേശിക്കുകയാണ്

സെലിബ്രിറ്റി ലൈഫ്‌സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ.

Advertisment

publive-image

ഒരു സ്പൂണ്‍ പെരുഞ്ചീരകം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നത് ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുമെന്നാണ് ലൂക്ക് വാദിക്കുന്നത്.ഗ്യാസും അസിഡിറ്റിയും മാത്രമല്ല സുസ്ഥിരമായ ദഹനപ്രശ്‌നം നേരിടുന്ന 'ഇറിറ്റബിള്‍ ബവല്‍

സിന്‍ഡ്രോം' ഉള്ളവര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണെന്നാണ് അദ്ദേഹം പറയുന്നത്.

കുടലുകളെ 'റിലാക്‌സ്' ചെയ്യിക്കാനും, വായ്‌നാറ്റം അകറ്റാനുമെല്ലാം പെരുഞ്ചീരകം കഴിക്കുന്ന ശീലം സഹായിക്കുമത്രേ. ഇവയ്ക്ക് പുറമെ രക്തസമ്മര്‍ദ്ദം (ബിപി) നിയന്ത്രിച്ചുനിര്‍ത്തുന്നതിനും

ചര്‍മ്മസൗന്ദര്യം നിലനിര്‍ത്തുന്നതിനുമെല്ലാം പെരുഞ്ചീരകം സഹായകമാണെന്നാണ് ലൂക്ക് അവകാശപ്പെടുന്നത്.

പെരുഞ്ചീരകത്തിന്റെ 'ആന്റി- ബാക്ടീരിയല്‍' (ബാക്ടീരിയകള്‍ക്കെതിരായി

പ്രവര്‍ത്തിക്കുന്നതിനുള്ള) കഴിവും പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള കഴിവും ഏറെ പ്രധാനമാണ്.

gastrouble4
Advertisment