Advertisment

സ്വവര്‍ഗാനുരാഗികള്‍ക്കെതിരേ 'സദാചാര' സൈബര്‍ ആക്രമണം

New Update

ഫേസ്ബുക്കിലൂടെ വിവാഹം പ്രഖ്യാപിച്ച സ്വവര്‍ഗാനുരാഗികള്‍ക്കെതിരേ 'സദാചാര' സൈബര്‍ ആക്രമണം. ക്രിസ്ത്യാനിയാണെങ്കില്‍ ബൈബിള്‍ വായിച്ച് ഇതില്‍നിന്നു പിന്മാറി സ്ത്രീയെ വിവാഹംകഴിച്ച് ജീവിക്കാനാണ് സദാചാരവാദികള്‍ പറയുന്നത്. പ്രാര്‍ത്ഥനയില്‍ തുടര്‍ന്നു ജീവിച്ചാല്‍ വിപരീത സ്വഭാവം മാറിക്കിട്ടുമെന്നാണ് ഉപദേശം.

Advertisment

publive-image

ആദ്യ ഗേ ദമ്പതികളായ നികേഷിനും സോനുവിനുംശേഷം വിവാഹത്തിന് തയാറെടുക്കുന്നവരാണ് നിവേദ് ആന്റണിയും റഹീമും. ഇവരുടെ 'സേവ് ദ ഡേറ്റ്' ആല്‍ബം വൈറല്‍ ആയിരുന്നു.

വിവാഹ വാര്‍ത്ത ഷെയര്‍ ചെയ്ത നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സദാചാരവാദികളുടെ ഉപദേശം. നിവേദ് ബൈബിള്‍ വായിച്ച് ദൈവപാതയിലേക്ക് വരണമെന്നും പങ്കാളിയെ വിവാഹത്തില്‍നിന്നു പിന്തിരിപ്പിക്കണമെന്നുമാണ് റോണി എന്നൊരാളുടെ കമന്റ്. ഇരുവര്‍ക്കും ബന്ധം പിരിയാന്‍ സാധിക്കുന്നില്ലെങ്കില്‍ വൈദ്യസഹായം തേടാമെന്നും റോണി ഉപദേശിക്കുന്നു.

സ്വവര്‍ഗാനുരാഗം സംസ്‌കാരത്തിനു മേല്‍ വീഴുന്ന മുള്ളുകളാണെന്നാണ് ജിസ് രാജ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്ത്രീയോടൊപ്പം എന്നതുപോലെ പുരുഷനോടൊപ്പം ശയിക്കുന്നതും മ്ലേച്ചതയാണെന്നാണ് ആഷിക് ജോയ് എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നത്. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദൈവരാജ്യം ലഭിക്കുകയില്ലെന്ന് നിങ്ങള്‍ അറിയുന്നില്ലേ എന്നും ഇയാള്‍ ബൈബിളിനെ ഉദ്ദരിച്ച് ചോദിക്കുന്നു.

'സോഷ്യല്‍ മീഡിയയില്‍ ഇതൊക്കെ പബ്ലിഷ് ചെയ്യുന്നതിന്റെ ഉദ്ദേശമാണ് പിടികിട്ടാത്തത്' എന്നാണ് മുഹമ്മദ് സിനാന്‍ എന്നയാളുടെ കമന്റ്. സദാചാരവാദികളുടെ ആക്രമണം നേരിടുമ്പോഴും നിവേദിനും റഹീമിനും ആശംസ അറിയിച്ചുകൊണ്ട് നിരവധിപ്പേരാണ് നിവേദിന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ കമന്റ് ചെയ്തിരിക്കുന്നത്.

attack lover gay syber
Advertisment