Advertisment

ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് ഐ.എം.എഫ്

New Update

വാഷിംഗ്ടണ്‍: ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ആഗോള വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) റിപ്പോര്‍ട്ട്. ഇന്ത്യയിലേയും മറ്റു വളര്‍ന്ന് വരുന്ന വിപണികളിലേയും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വളര്‍ച്ചാ നിരക്ക് ഐഎംഎഫ് വെട്ടിക്കുറച്ചു.

Advertisment

publive-image

അതേ സമയം ചൈന-യുഎസ് വ്യാപാര തര്‍ക്കം അവസാനിച്ചത് പ്രതീക്ഷ നല്‍കുന്നുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ കുറഞ്ഞ് 4.8 ശതമാനമാകും. ഇത് ആഗോള വളര്‍ച്ചാ നിരക്കിനേയും ബാധിക്കുമെന്നാണ് ഐഎംഎഫ് വ്യക്താക്കുന്നത്. 130 ബേസിസ് പോയിന്റ് താഴ്ത്തിയാണ് രാജ്യത്തിന്റെ വളര്‍ച്ച നിരക്ക് 4.8 ആക്കി വെട്ടിക്കുറച്ചത്. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്.

ഇന്ത്യയിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞതായി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പറഞ്ഞു. ബാങ്കിത ധനകാര്യ മേഖലയിലെ സമ്മര്‍ദ്ദവും ഗ്രാമീണ വരുമാന വളര്‍ച്ചയുടെ മുരടിപ്പും ഇതിന് കാരണമായതായി അവര്‍ വ്യക്തമാക്കി. ആഗോള വളര്‍ച്ച 2019 ലുണ്ടായിരുന്ന 2.9 ശതമാനത്തില്‍ നിന്ന് 2020-ല്‍ 3.3 ശതമാനത്തിലേക്കും 2021-ല്‍ 3.4 ശതമാനത്തിലേക്കും എത്തുമെന്നാണ് ഞങ്ങള്‍ പ്രവചിക്കുന്നത്.

2019,2020, വര്‍ഷങ്ങളില്‍ 01 ശതമാനവും 2021-ല്‍ 0.2 ശതമാനവും നേരിയ ഇടിവ് വരുത്തി പുനരവലോകനം നടത്തിയിട്ടുണ്ട്. ഈ ഇടിവിന്റെ പ്രധാന കാരണം ഇന്ത്യയിലെ നിരക്ക് കുറഞ്ഞതാണ് - ഗീതാ ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

geetha gopinth imf indian economy
Advertisment