Advertisment

എതിര്‍ ടീമുകാര്‍ക്ക് കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; ടൂര്‍ണമെന്റ് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അസോസിയേഷന്‍ അംഗീകരിച്ചില്ല; കളിച്ചില്ലെങ്കില്‍ പിഴയും നല്‍കണം; ഒടുവില്‍ കൊവിഡ് പേടിച്ച് സാമൂഹിക അകലം പാലിച്ച് ഫുട്‌ബോള്‍ കളിച്ചു; ടീം തോറ്റത് 37 ഗോളുകള്‍ക്ക്; ജര്‍മ്മനിയില്‍ സംഭവിച്ചത്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബെര്‍ലിന്‍: കൊവിഡ് പേടിച്ച് സാമൂഹിക അകലം പാലിച്ച് ഫുട്‌ബോള്‍ കളിച്ച ടീം വഴങ്ങിയത് എതിരില്ലാത്ത 37 ഗോളുകളുടെ തോല്‍വി. ജർമൻ ടീം എസ്.ജി റിപ്ഡോർഫാണ് തോറ്റത്. എസ്.വി ഹോൾഡെൻസ്റ്റെഡിനെതിരായ മത്സരത്തിലാണ് റിപ്ഡോർഫ് എതിരാളികളുടെ മുന്നേറ്റം തടയാതെ നോക്കിനിന്ന് തോൽവി വഴങ്ങിയത്.

കോവിഡ് രോഗിയുമായി ഹോൾഡൻസ്റ്റെത് താരങ്ങൾക്ക് സമ്പർക്കമുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിൽ മത്സരം നീട്ടിവയ്ക്കണമെന്ന് റിപ്ഫോർഡ് സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് റിപ്ഫോർഡ് താരങ്ങൾ കളത്തിലിറങ്ങാന്‍ നിര്‍ബന്ധിതരായത്.

മത്സരത്തിന് മുമ്പ് ഹോൾഡെൻസ്റ്റഡ് ടീമംഗങ്ങളെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരായി. എല്ലാവരുടേയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ ഈ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഹോൾഡെൻസ്റ്റഡ് ടീമിനെതിരേ കളിക്കാൻ റിപ്ഡോർഫ് തയ്യാറല്ലായിരുന്നു.

എതിർ ടീം താരങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കും മുൻപാണ് പരിശോധന നടത്തിയതെന്നായിരുന്നു അവരുടെ വാദം. ഇക്കാര്യം അവർ സംഘാടകരെ അറിയിക്കുകയും ചെയ്തു. മത്സരം നീട്ടിവെയ്ക്കാനും റിപ്ഡോർഫ് ആവശ്യമുന്നയിച്ചു. എന്നാൽ ലോക്കൽ അസോസിയേഷൻ ഈ ആവശ്യം നിരസിച്ചു.

മത്സരത്തിൽനിന്ന് പിന്മാറുന്ന പക്ഷം റിപ്ഡോർഫ് മാനേജ്മെന്റ് പിഴയടയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടെ പിഴയടയ്ക്കാൻ തയാറാകാതിരുന്ന റിപ്ഡോർഫ് കളത്തിലിറങ്ങാൻ നിർബന്ധിതരായി.

റിപ്ഡോർഫ് അണിനിരത്തിയത് മത്സരം നടക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ താരങ്ങളായ ഏഴു പേരെ മാത്രം. മത്സരത്തിനിടെ റിപ്ഡോർഫ് താരങ്ങളെല്ലാം പേടിച്ച് ഹോൾഡെൻസ്റ്റഡ് താരങ്ങളിൽ നിന്ന് അകലം പാലിച്ചതോടെ ഗോളുകൾ ഒന്നിനു പിറകെ ഒന്നായി വന്നു. ഒടുവിൽ റിപ്ഡോർഫ് 37 ഗോളുകൾക്ക് തോറ്റു.

Advertisment